മാ​ണി​ക ബ​ത്ര​യ്ക്കു അ​ര്‍ജു​ന അ​വാ​ര്‍ഡി​നു ശി​പാ​ര്‍ശ
മാ​ണി​ക ബ​ത്ര​യ്ക്കു അ​ര്‍ജു​ന അ​വാ​ര്‍ഡി​നു ശി​പാ​ര്‍ശ
Sunday, April 22, 2018 12:40 AM IST
ന്യൂ​ഡ​ല്‍ഹി: ഗോ​ള്‍ഡ് കോ​സ്റ്റ് കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കു നാ​ലു മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ച മാ​ണി​ക ബ​ത്ര​യെ അ​ര്‍ജു​ന അ​വാ​ര്‍ഡി​നാ​യി ടേ​ബി​ള്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ശി​പാ​ര്‍ശ ചെ​യ്തു.

ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ ബ​ത്ര​യു​ടെ ക​രു​ത്തി​ല്‍ ഇ​ന്ത്യ കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി വ​നി​ത ടീം ​ഇ​ന​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി. ലോ​ക നാ​ലാം ന​മ്പ​ര്‍ സിം​ഗ​പ്പു​രി​ന്‍റെ ഫെം​ഗ് ടി​യാ​ന്‍വീ​യെ ര​ണ്ടു ത​വ​ണ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം സിം​ഗി​ള്‍സ് സ്വ​ര്‍ണ​വും ബ​ത്ര നേ​ടി. വ​നി​ത ഡ​ബി​ള്‍സി​ല്‍ വെ​ള്ളി​യും മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ വെ​ങ്ക​ല​വു​മാ​യി നാ​ലു മെ​ഡ​ലു​ക​ളാ​ണ് ബ​ത്ര സ്വ​ന്ത​മാ​ക്കി​യ​ത്.


ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി​യ ബ​ത്ര​യു​ടെ പേ​ര് അ​വാ​ര്‍ഡി​നാ​യി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ആ ​പേ​ര് ത​ള്ളി​ക്ക​ളാ​യാ​ന്‍ സ​ര്‍ക്കാ​രി​നാ​വി​ല്ലെ​ന്നും ടി​ടി​എ​ഫ്‌​ഐ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്വീഡ​​നി​ല്‍ ഈ ​മാ​സം 29ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക ടീം ​ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.