മോ​ഷ്ടി​ക്ക​പ്പെ​ട്ട യൂ​റോ​പ്പ ലീ​ഗ് ട്രോ​ഫി ക​ണ്ടെ​ത്തി
മോ​ഷ്ടി​ക്ക​പ്പെ​ട്ട യൂ​റോ​പ്പ ലീ​ഗ്  ട്രോ​ഫി ക​ണ്ടെ​ത്തി
Sunday, April 22, 2018 12:40 AM IST
ലി​യോ​ണ്‍ (മെ​ക്‌​സി​ക്കോ): മോ​ഷ്ടി​ക്ക​പ്പെ​ട്ട യൂ​റോ​പ്പ ലീ​ഗ് ട്രോ​ഫി ക​ണ്ടെ​ത്തി. മെ​ക്‌​സി​ക്കോ​യി​ലെ ഗ്വാനാ​ഹ്വാ​റ്റോ സം​സ്ഥാ​ന​ത്തെ ലി​യോ​ണ്‍ ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്ത് ന​ട​ത്തി​യ പ്ര​ദ​ര്‍ശ​ന​ത്തി​നു​ശേ​ഷ​മാ​ണ് ട്രോ​ഫി മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്.

ആ ​സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ഫു​ട്‌​ബോ​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ക്കു​മാ​യി​ട്ടാ​ണ് പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം ട്രോ​ഫി​യു​മാ​യി വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ ഉ​ട​ന്‍ ത​ന്നെ ട്രോ​ഫി ക​ണ്ടെ​ത്താ​നാ​യെ​ന്ന് ഗ്വാനാ​ഹ്വാ​റ്റോ സം​സ്ഥാ​ന​ത്തെ അ​ധി​കൃ​ത​ര്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക​ഴി​ഞ്ഞാ​ല്‍ യൂ​റോ​പ്പി​ലെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റാ​ണ് യൂ​റോ​പ്പ ലീ​ഗ്. മി​ലാ​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള ജി​ഡി​ഇ ബെ​ര്‍ട്ടോ​നി​യെ​ന്ന ക​മ്പ​നി​യാ​ണ് ട്രോ​ഫി ഡി​സൈ​ന്‍ ചെ​യ്ത​ത്. ട്രോ​ഫി എ​പ്പോ​ഴും യു​വേ​ഫ​യു​ടെ കൈ​യി​ല്‍ ത​ന്നെ​യു​ണ്ടാ​കു​മെ​ന്ന് യു​വേ​ഫ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ അ​റി​യി​ച്ചു. യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ചാ​മ്പ്യ​ന്‍മാ​ര്‍ക്ക് യ​ഥാ​ര്‍ഥ ട്രോ​ഫി​യു​ടെ മാ​തൃ​ക​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത് യാ​ഥാ​ര്‍ഥ ട്രോ​ഫി​യാ​ണെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യി​ല്‍ നി​ര്‍മി​ച്ച ട്രോ​ഫി​യു​ടെ ചു​വ​ട് മാ​ര്‍ബി​ളി​ല്‍ തീ​ര്‍ത്ത​താ​ണ്.


അ​ടു​ത്ത​യാ​ഴ്ച യൂ​റോ​പ്പ ലീ​ഗ് സെ​മി ഫൈ​ന​ലു​ക​ള്‍ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ട്രോ​ഫി കാ​ണാ​താ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മേ​യ് 16ന് ​ഫ്രാ​ന്‍സി​ലെ ലി​യോ​ണി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ലി​ലെ ജേ​താ​ക്ക​ള്‍ക്ക് ട്രോ​ഫി സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.