ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്: ഹ​രി​യാ​ന ചാ​മ്പ്യ​ന്മാ​ര്‍; കേ​ര​ളം അ​ഞ്ചാ​മ​ത്
ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്: ഹ​രി​യാ​ന ചാ​മ്പ്യ​ന്മാ​ര്‍; കേ​ര​ളം അ​ഞ്ചാ​മ​ത്
Monday, April 23, 2018 1:10 AM IST
കോ​യ​മ്പ​ത്തൂ​ര്‍: 16-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഹ​രി​യാ​ന ചാ​മ്പ്യ​ന്‍മാ​രാ​യി. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ പു​തി​യ താ​ര​ങ്ങ​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ മി​ക​വ് പു​ല​ര്‍ത്തു​ന്ന ഹ​രി​യാ​ന 177.5 പോ​യി​ന്‍റു​മാ​യാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. 96 പോ​യി​ന്‍റു​മാ​യി കേ​ര​ള​ത്തി​ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 151.5 പോ​യി​ന്‍റു​മാ​യി ത​മി​ഴ്‌​നാ​ട് ര​ണ്ടാ​മ​തും 110 പോ​യി​ന്‍റു​മാ​യി ഉ​ത്ത​ര്‍പ്ര​ദേ​ശ് മൂ​ന്നാ​മ​തും 104 പോ​യി​ന്‍റു​മാ​യി മ​ഹാ​രാ​ഷ് ട്ര ​നാ​ലാ​മ​തു​മെ​ത്തി.

ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ളം ഏ​ഴു മെ​ഡ​ല്‍ നേ​ടി. ര​ണ്ടു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും വെ​ങ്ക​ല​വും. പെ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ലും പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലും കേ​ര​ളം സ്വ​ര്‍ണം നേ​ടി. 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ വി​ഷ്ണു പ്രി​യ സ്വ​ര്‍ണ​വും അ​ബി​ഗെ​യ്‌ൽ ആ​രോ​ക്യ​നാ​ഥ​ന്‍ വെ​ള്ളി​യും നേ​ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ സാ​ന്ദ്ര ബാ​ബു, ആ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​റിലും ആ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ അ​ഭി​ഷേ​ക് മാ​ത്യു​വും വെ​ള്ളി നേ​ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ ആ​ന്‍സി സോ​ജ​ന്‍ വെ​ങ്ക​ലം നേ​ടി.

ആ​ണ്‍കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍ത്രോ​യി​ല്‍ ഹ​രി​യാ​ന​യു​ടെ ആ​ശി​ഷ് ജാ​ഖ​ര്‍ (75.04 മീ​റ്റ​ര്‍) പു​തി​യ ദേ​ശീ​യ റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. 2010ല്‍ ​ഹ​ര്‍വീ​ന്ദ​ര്‍ സിം​ഗ് ദാ​ഗ​ര്‍ ഹ​നോ​നി സ്ഥാ​പി​ച്ച 71.53 മീ​റ്റ​റാ​ണ് തീ​രു​ത്തി​യ​ത്.

പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പാ​യി​രു​ന്നു. സ്വ​ര്‍ണ​വും വെ​ള്ളി​യും കേ​ര​ള​ത്തി​ന്‍റെ കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​ക്കി. ജെ. ​വി​ഷ്ണു​പ്രി​യ (1:01.65 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണ​ത്തി​ലും അ​ഭി​ഗെ​യ്‌ൽ ആ​രോ​ക്യ​നാ​ഥ​ന്‍ (1:02.38 സെ​ക്ക​ന്‍ഡ്) വെ​ള്ളി​യി​ലും മു​ത്ത​മി​ട്ടു. പെ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ അ​ഭി​ഗെ​യ്‌ൽ ആ​രോ​ക്യ​നാ​ഥ​ന്‍, ജി​സ്‌​ന മാ​ത്യു, പ്രി​സ്‌​കി​ല ഡാ​നി​യ​ല്‍, സൂ​ര്യ​മോ​ള്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട ടീം (3:48.36 ​സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. മ​ഹാ​രാ​ഷ് ട്ര (3:51.42 ​സെ​ക്ക​ന്‍ഡ്) വെ​ള്ളി​യും ഹ​രി​യാ​ന (3:51.80 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ആ​ണ്‍കു​ട്ടി​ക​ളു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ എ​ന്‍.​ജെ. ബി​നു രാ​ജ്, അ​ക്ഷ​യ് പ്ര​കാ​ശ​ന്‍, അ​ഭി​ഷേ​ക് മാ​ത്യു, കെ.​ആ​ര്‍. ഗോ​കു​ല്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട ടീം (3:14.91 ​സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി. സ്വ​ര്‍ണം ഹ​രി​യാ​ന (3:14.38 സെ​ക്ക​ന്‍ഡ്) സ്വ​ന്ത​മാ​ക്കി. ത​മി​ഴ്‌​നാ​ടി​നാ​ണ് വെ​ങ്ക​ലം. ആ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​ഷേ​ക് മാ​ത്യു (1:51.30 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. സ്വ​ര്‍ണം ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ അ​നു കു​മാ​റും (1:50.60 സെ​ക്ക​ന്‍ഡ്) വെ​ള്ളി ത​മി​ഴ്‌​നാ​ടി​ന്‍റെ ശ്രീ​കി​ര​ണ്‍ ന​ന്ദ​കു​മാ​റും‍ (1:51.20 സെ​ക്ക​ന്‍ഡ്) സ്വ​ന്ത​മാ​ക്കി.


പെ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ ഇ. ​ആ​ന്‍സി സോ​ജ​ന്‍ (25.14 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം നേ​ടി. സ്വ​ര്‍ണം മ​ഹാ​രാ​ഷ് ട്ര​യു​ടെ റോ​സ് ലി​ന്‍ ലൂ​യി​സും (24.97 സെ​ക്ക​ന്‍ഡ്). ത​മി​ഴ്‌​നാ​ടി​ന്‍റെ ശു​ഭ വെ​ങ്കി​ടേ​ഷി​നാ​ണ് (25.10 സെ​ക്ക​ന്‍ഡ്) വെ​ള്ളി. പെ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ കേ​ര​ള​ത്തി​ന്‍റെ സാ​ന്ദ്ര ബാ​ബു (12.82 മീ​റ്റ​ര്‍ ) വെ​ള്ളി നേ​ടി. ത​മി​ഴ്‌​നാ​ടി​ന്‍റെ പ്രി​യ​ദ​ര്‍ശി​നി സു​രേ​ഷ് സ്വ​ര്‍ണ​വും ഖു​ഷ്ബീ​ന്‍ കൗ​ര്‍ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.