ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ്: മൂന്നു ബോക്‌സര്‍മാര്‍ മെഡലുറപ്പിച്ചു
Wednesday, April 25, 2018 12:44 AM IST
ബാ​ങ്കോ​ക്ക്: ഏ​ഷ്യ​ന്‍ യൂ​ത്ത് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മൂ​ന്നു ബോ​ക്‌​സ​ര്‍മാ​ര്‍ മെ​ഡ​ലു​റ​പ്പി​ക്കു​ക​യും യൂ​ത്ത് ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ആ​റ് പേ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യ​ത് ഇ​ന്ത്യ​യെ നി​രാ​ശ​പ്പെ​ടു​ത്തി. അ​ങ്കി​ത് ഖ​താ​ന (60 കി​ലോ​ഗ്രാം), ഭാ​വേ​ഷ് ക​ട്ടി​മ​ണി കു​മാ​ര്‍ (52 കി​ലോ​ഗ്രാം), അ​മ​ന്‍ (+91 കി​ലോ​ഗ്രാം) എ​ന്നി​വ​രാ​ണ് സെ​മി​യി​ലെ​ത്തി മെ​ഡ​ലു​റ​പ്പി​ച്ച​ത്. ഇ​തോ​ടെ യൂ​ത്ത് ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത​യും നേ​ടി.


അ​ങ്കി​ത് കൊ​റി​യ​യു​ടെ സീ​മോ ഷി​നെ ഏ​ക​ണ്ഠ​മാ​യ തീ​രു​മാ​ന​ത്തി​ല്‍ തോ​ല്‍പ്പി​ച്ചു. ഭ​വേ​ഷ് 5-0ന് ​മ​ലേ​ഷ്യ​യു​ടെ റ​സ്‌​ഡെ​ന​ല്‍ ഹെ​യ്ക​ല്‍ മു​ഹ​മ്മ​ദി​നെ ത​ക​ര്‍ത്തു. അ​മ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ല്‍ ചൈ​ന​യു​ടെ മാ ​ജി​യാം​ഗി​നെ 3-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.