സൈ​ന, സി​ന്ധു, ശ്രീ​കാ​ന്ത്, പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
സൈ​ന, സി​ന്ധു, ശ്രീ​കാ​ന്ത്, പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
Friday, April 27, 2018 12:55 AM IST
വു​​ഹാ​​ൻ: ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ, പി.​​വി. സി​​ന്ധു, പു​രു​ഷ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​ർ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. സൈ​​ന ചൈ​​ന​​യു​​ടെ ഗൗ ​​ഫാ​​ങ്ജി​​യെ 21-18, 21-8ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​ൻ താ​​രം കൊ​​റി​​യ​​യു​​ടെ ലീ ​​ജാം​​ഗ് മി​​യെ നേ​​രി​​ടും. സി​​ന്ധു, ചൈ​​ന​​യു​​ടെ ത​​ന്നെ ചെ​​ൻ ഷി​​യോ​​ഷി​​നെ 21-12, 21-15ന് ​​തോ​​ൽ​​പ്പി​​ച്ചു.

ശ്രീ​​കാ​​ന്തി​​ന് അ​​ധി​​കം വി​​യ​​ർ​​പ്പൊ​​ഴു​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. എ​​തി​​രാ​​ളി, ഹോ​​ങ്കോം​​ഗി​​ന്‍റെ വോം​​ഗ് വിം​​ഗ് കി ​​വി​​ൻ​​സ​​ന്‍റ് 2-7ന് ​​പി​​ന്നി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ പി​ന്മാ​​റി. ക്വാ​​ർ​​ട്ട​​റി​​ൽ ശ്രീ​​കാ​​ന്ത് മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ലീ ​​ചോം​​ഗ് വീ​​യെ നേ​​രി​​ടും. ആ​​ദ്യഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ചു​​വ​​ന്ന പ്ര​​ണോ​​യ് ചൈ​​നീ​​സ് താ​​യ്പേ​​യു​​ടെ വാം​​ഗ് ട്സു ​​വീ​​യെ 16-21, 21-14, 21-12ന് ​​ത​​ക​​ർ​​ത്തു. ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​ണോ​​യ് ദ​​ക്ഷി​​ണകൊ​​റി​​യ​​യു​​ടെ സ​​ണ്‍ വാ​​ൻ ഹോ​​യെ നേ​​രി​​ടും. ബി. ​​സാ​​യ് പ്ര​​ണീ​​ത് ചെ​​ൻ ലോം​​ഗി​​നോ​​ടു തോ​​റ്റ് ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.