ഗാ​വ​സ്ക​ർക്കു ധ്യാൻ​ച​ന്ദ്, കോ​ഹ്‌​ലി​ക്കു ഖേ​ൽര​ത്ന ശി​പാ​ർ​ശ
ഗാ​വ​സ്ക​ർക്കു ധ്യാൻ​ച​ന്ദ്,  കോ​ഹ്‌​ലി​ക്കു ഖേ​ൽര​ത്ന ശി​പാ​ർ​ശ
Friday, April 27, 2018 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത കാ​​യി​​കബ​​ഹു​​മ​​തി​​യാ​​യ രാ​​ജീ​​വ് ഗാ​​ന്ധി ഖേ​​ൽര​​ത്ന പു​​ര​​സ്കാ​​ര​​ത്തി​​നു ബി​​സി​​സി​​ഐ ശി​​പാ​​ർ​​ശ ചെ​​യ്തു. ഇ​​ന്ത്യ എ​​യു​​ടെ​​യും അ​​ണ്ട​​ർ 19 ടീ​​മി​​ന്‍റെ​​യും പ​​രി​​ശീ​​ല​​ക​​നാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ ദ്രോ​​ണാ​​ചാ​​ര്യ അ​​വാ​​ർ​​ഡി​​നും കാ​​യി​​കമേ​​ഖ​​ല​​യി​​ൽ ന​​ല്കി​​യ സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് സു​​നി​​ൽ ഗാ​​വ​​സ്ക​​ർക്കു പ​ര​മോ​ന്ന​ത ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്‍റ് അ​​വാ​​ർ​​ഡാ​​യ ധ്യാ​​ൻച​​ന്ദ് പു​ര​സ്കാ​ര​ത്തി​നും ബി​​സി​​സി​​ഐ ശി​​പാ​​ർ​​ശ ചെ​​യ്തു. ദ്രാ​​വി​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​നത്തി​​നു കീ​​ഴി​​ൽ അ​​ണ്ട​​ർ 19 ടീം ​​ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ന്ന ലോ​​ക​​ക​​പ്പ് നേ​​ടി​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഓ​പ്പ​ണ​ർ ശി​​ഖ​​ർ ധ​​വാ​​ൻ, വ​നി​താ ടീം ​അം​ഗം സ്മൃ​​തി മ​​ന്ദാ​​ന എ​​ന്നി​​വ​​രെ സ​​മീ​​പ​​കാ​​ല​​ത്തെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡി​​നു ബി​​സി​​സി​​ഐ ശി​​പാ​​ർ​​ശ ചെ​​യ്തു.


ഷൂ​​ട്ടിം​​ഗ് താ​​രം ഷ​​ഹ്സ​​ർ റി​​സ​​വി, ശ്രേ​​യ​​സി സിം​​ഗ്, പൂ​​ജാ ഘാ​​ത്ക​​ർ, അ​​ങ്കൂ​​ർ മി​​ത്ത​​ൽ എ​​ന്നി​​വ​​രെ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡി​​നു നാ​​ഷ​​ണ​​ൽ റൈ​​ഫി​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​ആ​​ർ​​എ​​ഐ) ശി​​പാ​​ർ​​ശ ചെ​​യ്തു. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ സ​​യ്ഖോം മി​​രാ​​ബാ​​യ് ചാ​​നു, സ​​ൻ​​ജി​​ത ചാ​​നു , വെ​​ങ്ക​​ട് രാ​​ഹു​​ൽ ര​​ഗാ​​ല എ​​ന്നി​​വ​​രെ ഇ​​ന്ത്യ​​ൻ വെ​​യ്റ്റ്‌ലി​​ഫ്റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡി​​നു നാ​​മ​​നി​​ർ​​ദേ​​ശം ന​​ൽ​​കി. വെ​​യ്റ്റ്‌ലിഫ്റ്റിം​​ഗ് ദേ​​ശീ​​യ പ​​രി​​ശീ​​ല​​ക​​ൻ വി​​ജ​​യ് ശ​​ർ​​മ​​യ്ക്ക് ദ്രോ​​ണാ​​ചാ​​ര്യ​​ക്കും ശി​​പാ​​ർ​​ശ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.