പി.​പി. പോ​ൾ മു​ഖ്യ പ​രി​ശീ​ല​ക​ൻ
Friday, May 18, 2018 1:58 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് അ​​ത്‌​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ കോ​​​ച്ച് പി.​​​പി. പോ​​​ളി​​​നെ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​ത്‌​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ വാ​​​ർ​​​ഷി​​​ക യോ​​​ഗം നോ​​​മി​​​നേ​​​റ്റ് ചെ​​​യ്തു. അ​​​ന്ത​​​രി​​​ച്ച ഡോ. ​​​ടോ​​​ണി ഡാ​​​നി​​​യേ​​​ലി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥ​​​ം സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ അ​​​ത്‌​​ല​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ന​​​ട​​​ത്താ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജൂ​​​ണ്‍ അഞ്ച്, ആറ് തീയ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സീ​​​നി​​​യ​​​ർ മീ​​​റ്റും ഒ​​​ളി​​​ന്പ്യ​​​ൻ സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ യൂ​​​ത്ത് അ​​​ത്‌​​ല​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പും ന​​ട​​ക്കു​​ക. സ്റ്റേ​​​റ്റ് ഇ​​​ന്‍റ​​​ർ ഡി​​​സ്ട്രി​​​ക്റ്റ് ക്ല​​​ബ് അ​​ത്‌​​ല​​​റ്റി​​​ക്സി​​​ന് ഓ​​​ഗ​​​സ്റ്റ് 31 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു വ​​​രെ പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭാ സ്റ്റേ​​​ഡി​​​യം വേ​​​ദി​​​യാ​​കും. പാ​​​ല​​​ക്കാ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ അ​​​ത്‌​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്. ഒ​​​ക്ടോ​​​ബ​​​ർ 19 മു​​​ത​​​ൽ 21 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ക്രോ​​​സ്ക​​​ണ്‍​ട്രി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഡി​​​സം​​​ബ​​​ർ 10നു തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.