ഡൽഹിക്ക് വിജയമധുരം
ഡൽഹിക്ക് വിജയമധുരം
Saturday, May 19, 2018 1:48 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​പി​എ​ല്ലി​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗി​​സി​​നെ​​തി​​രേ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​ന് 34 റ​​ണ്‍​സ് ജ​​യം. അ​​വ​​സാ​​ന അ​​ഞ്ച് ഓ​​വ​​റി​​ൽ 60 റ​​ണ്‍​സാ​​ണ് ഡ​ൽ​ഹി സ്കോ​ർ​ബോ​ർ​ഡി​ൽ എ​​ത്തി​​യ​​ത്. വി​​ജ​​യ് ശ​​ങ്ക​​ർ (28 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്), ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ ( 16 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രു​​ടെ 65 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഡ​​ൽ​​ഹി​​ക്കു മാ​​ന്യ​​മാ​​യ സ്കോ​​ർ ന​​ൽ​​കി​​യ​​ത്. ഋ​​ഷ​​ഭ് പ​​ന്തും (26 പ​​ന്തി​​ൽ 38) ഭേ​​ദ​​പ്പെ​​ട്ട സം​​ഭ​​വ​​ന ന​​ൽ​​കി. സ്കോ​​ർ: ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 162. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 128.

സാ​​വ​​ധാ​​ന​​മാ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യു​​ടെ തു​​ട​​ക്കം 4.1 ഓ​​വ​​റി​​ൽ 24 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ പൃ​​ഥ്വി ഷാ​​യെ (17 പ​​ന്തി​​ൽ 17 റ​ൺ​സ്) ന​​ഷ്ട​​മാ​​യി. ശ്രേ​​യ​​സ് അ​​യ്യ​​ർ-​​പ​​ന്ത് കൂ​​ട്ടു​​കെ​​ട്ട് 54 റ​​ണ്‍​സ് വ​​രെ നീ​​ണ്ടു. അ​​യ്യ​​രെ (22 പ​​ന്തി​​ൽ 19 റ​ൺ​സ്) ക്ലീ​​ൻ​​ബൗ​​ൾ​​ഡാ​​ക്കി ലും​​ഗി എ​​ൻ​​ഗി​​ഡി അ​​പ​​ക​​ട​​ക​​ര​​മാ​​യ കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. മൂ​​ന്നു ഫോ​​റും ര​​ണ്ടു സി​​ക്സും പ​​റ​​ത്തി​ 38 റ​​ണ്‍​സി​​ലെ​​ത്തി​​യ പ​​ന്ത്, ഡ്വെ​​യ്ൻ ബ്രാ​​വോ​​യ്ക്കു ക്യാ​​ച്ച് ന​​ൽ​​കി മ​ട​ങ്ങി. എ​​ൻ​​ഗി​​ഡി​​ക്കാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. വ​​ൻ​​ത​​ക​​ർ​​ച്ച​​യെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന ഡ​​ൽ​​ഹി​​യെ ശ​​ങ്ക​​ർ-​​പ​​ട്ടേ​​ൽ കൂ​​ട്ടു​​കെ​​ട്ട് തു​​ണ​​ച്ചു. ബ്രാ​​വോ എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ നാ​​ലു സി​​ക്സാ​​ണ് പി​​റ​​ന്ന​​ത്. ഇ​​തി​​ൽ മൂ​​ന്നെ​​ണ്ണം പ​​ട്ടേ​​ലും ഒ​​ര​​ണ്ണം ശ​​ങ്ക​​റും നേ​​ടി.


അ​​ന്പാ​​ട്ടി റാ​​യു​​ഡു (29 പ​​ന്തി​​ൽ 50 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യെ​​ങ്കി​​ലും വാ​​ട്സ​​ണ്‍ (14 റ​​ണ്‍​സ്), റെ​​യ്ന (15 റ​​ണ്‍​സ്), ധോ​​ണി (17 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​ക്ക് കാ​​ര്യ​​മാ​​യ സം​​ഭാ​​വ​​ന ന​​ല്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 27 റ​​ണ്‍​സ് എ​​ടു​​ത്ത ജ​​ഡേ​​ജ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.