പ​​ന്ത​​ടി​​ച്ച​​ത് 684 റ​​ണ്‍​സ്!
പ​​ന്ത​​ടി​​ച്ച​​ത് 684 റ​​ണ്‍​സ്!
Monday, May 21, 2018 12:45 AM IST
ന്യൂഡൽഹി: ഐ​​പി​​എ​​ൽ ലീ​​ഗ് റൗ​​ണ്ട് സ​​മാ​​പി​​ച്ച​​പ്പോ​​ൾ റ​​ണ്‍​വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​ത് എ​​ത്തി​​യ​​ത് ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​ന്‍റെ ഋ​​ഷ​​ഭ് പ​​ന്ത്. 14 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 684 റ​​ണ്‍​സ് ആ​​ണ് പ​​ന്ത് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. 128 നോ​​ട്ടൗ​​ട്ടാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. ശ​​രാ​​ശ​​രി 52.61ഉം ​​സ്ട്രൈ​​ക്ക് റേ​​റ്റ് 173.60ഉം.

​​ഏ​​റ്റ​​വും അ​​ധി​​കം സി​​ക്സ​​ർ പ​​റ​​ത്തി​​യ​​തി​​ലും ഒ​​ന്നാ​​മ​​ത് പ​​ന്ത്ത​​ന്നെ. 37 ത​​വ​​ണ​​യാ​​ണ് പ​​ന്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പ​​ന്ത് നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ലെ​​ത്തി​​യ​​ത്. 68 ഫോ​​റു​​ക​​ളും ഈ ​​യു​​വ​​താ​​ര​​ത്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. പ്ലേ ​​ഓ​​ഫി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ അ​​ന്പാ​​ട്ടി റാ​​യു​​ഡു തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കെ​​ല്ലാം പ​​ന്തി​​നെ മ​​റി​​ക​​ട​​ന്ന് ഓ​​റ​​ഞ്ച് ക്യാ​​പ് നേ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. എ​​ന്നാ​​ൽ, ലീ​​ഗ് റൗ​​ണ്ടി​​ൽ പ​​ന്തി​​നെ വെ​​ല്ലാ​​ൻ ആ​​ർ​​ക്കും സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.