ദു​രി​ത​ക്ക​നാ​ൽ ക​ട​ന്ന് പാ​ന​മ
ദു​രി​ത​ക്ക​നാ​ൽ ക​ട​ന്ന് പാ​ന​മ
Tuesday, May 22, 2018 1:30 AM IST
ഫു​​ട്ബോ​​ൾ​ ക​​ളി​​ക്കാ​​രേ​​ക്കാ​​ൾ പാ​​ന​​മ​​ക്കാ​​ർ​​ക്ക് അ​​വ​​രു​​ടെ ദേ​​ശീ​​യ ഹീ​​റോ​​ക​​ൾ ബേ​​സ്ബോ​​ളി​​ലും ബോ​​ക്സിം​​ഗി​​ലു​മു​ള്ള​​വ​​രാ​​ണ്. എ​​ന്നാ​​ൽ, ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ടീം ​​നാ​​യ​​ക​​ൻ റോ​​മ​​ൻ ടോ​​റ​​സും സം​​ഘ​​വും 2017 ഒ​​ക്ടോ​​ബ​​ർ 10നു ​ ​റ​​ഷ്യ​ൻ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​ക്കൊ​​ണ്ട് പാ​​ന​​മ​​ക്കാ​​രു​​ടെ സൂ​പ്പ​ർ ഹീ​റോ​സ് ആ​യി. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി പാ​ന​മ​യെ ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തി​ച്ച​വ​ർ പി​ന്നെ സൂ​പ്പ​ർ ഹീ​റോ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്ത്!

പാ​ന​മ​യി​ൽ ബേ​​സ്ബോ​​ളാ​​ണ് ദേ​​ശീ​​യ കാ​​യി​​ക വി​​നോ​​ദം. യു​​എ​​സ്എ​​യി​​ലെ ബേ​​സ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ക​​ളി​​ക്കു​​ന്ന പാ​​ന​​മ​​ൻ ക​​ളി​​ക്കാ​​ർ നൂ​​റി​ലേ​​റെ​​യാ​​ണ്. മ​​ധ്യ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ത്തു​നി​​ന്ന് യു​​എ​​സ്എ​​യി​​ൽ ക​​ളി​​ക്കു​​ന്ന​​വ​​രി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പാ​​ന​​മ​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. ബോ​​ക്സിം​​ഗി​​ലും ലോ​​ക- ദേ​​ശീ​​യ ചാ​​ന്പ്യ​ന്മാ​​ർ ധാ​​രാ​​ളം. ബാ​​സ്ക​​റ്റ്ബോ​​ളും പാ​​ന​​മ​​യു​​ടെ ഇ​​ഷ്ട​​കാ​​യി​​ക ഇ​​ന​​മാ​​ണ്.
20-ാം നൂ​​റ്റാ​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ് ഫു​​ട്ബോ​​ൾ പാ​​ന​​മ​​യി​​ൽ പ്ര​​സി​​ദ്ധ​​മാ​​യി​​ത്തു​​ട​​ങ്ങി​​യ​​ത്. റ​​ഷ്യ​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ൽ ആ ​​കു​​ഞ്ഞ​​ൻ മ​​ധ്യ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ത്തി​​ന് ക​​ണ്ണീ​​രു​​മു​​ണ്ടാ​​യി. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ അ​​വ​​രു​​ടെ ടീ​​മി​​ലെ മ​​ധ്യ​​നി​​ര​​താ​​രം അ​​മി​​ൽ​​ക​​ർ ഹെ​​ൻ​​റി​​ക്വ​​സ് വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ന്യൂ​​വോ കോ​​ളോ​​ണി​​ൽ താ​​ര​​ത്തി​​ന്‍റെ വ​​സ​​തി​​ക്ക് അ​​ടു​​ത്ത് വ​​ച്ചാ​​യി​​രു​​ന്നു ദു​​ര​​ന്തം. 75 ത​​വ​​ണ ഹെ​​ൻ‌റി​​ക്വ​​സ് ദേ​​ശീ​​യ കു​​പ്പാ​​യ​​മ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്.

ചേ​​രി​​തി​​രി​​ഞ്ഞു​​ള്ള ആ​​ക്ര​​മ​​ണ​​വും വെ​​ടി​​വ​​യ്പ്പും മ​​യ​​ക്കു​​മ​​രു​​ന്ന് ഒ​​ഴു​​കുന്ന തെ​രു​വു​ക​ളും നി​​റ​​ഞ്ഞ പാ​​ന​​മാ​​ക്കാ​​ർ ഇ​​വ​​യെ​​ല്ലാം വി​​ട്ട് ലോ​​ക ഫു​​ട്ബോ​​ളി​​ൽ ഭാ​​ഗ​​മാ​​കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് റോ​​മ​​ൻ ടോ​​റ​​സും സം​​ഘ​​വും നേ​​ടി​​യെ​​ടു​​ത്ത​​ത്. ജൂ​​ണ്‍ 18ന് ​​ബെ​​ൽ​​ജി​​യ​​ത്തി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് പാ​​ന​​മ​​യു​​ടെ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങു​​ന്ന​​ത്. 24ന് ​​ഇം​​ഗ്ല​ണ്ടി​​നും 28ന് ​​ടു​​ണി​​ഷ്യ​​ക്കും എ​​തി​​രേ പാ​​ന​​മ ഇ​​റ​​ങ്ങും.

ര​​ണ്ടു ത​​വ​​ണ കോ​​ണ്‍​കാ​​ക​​ഫ് ഗോ​​ൾ​​ഡ്ക​​പ്പി​​ൽ റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യ ച​രി​ത്ര​ം പാനമയ്ക്കു​ണ്ട്. സെ​​ൻ​​ട്ര​​ൽ അ​​മേ​​രി​​ക്ക​​ൻ ക​​പ്പ് ഒ​​രു ത​​വ​​ണ​​യും നേ​​ടി.

കോ​​ണ്‍​കാ​​ക​​ഫി​​ന്‍റെ യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​വ​​സം കോ​​സ്റ്റാ​​റി​​ക്ക​​യെ 2-1ന് ​​തോ​​ൽ​​പ്പി​​ച്ചാ​​ണ് പാ​​ന​​മ യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. അ​​തി​​നൊ​​പ്പം യു​​എ​​സ്എ ഇ​​തേ സ്കോ​​റി​​ന് ട്രി​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോയ്ക്കു മുന്നിൽ വീണതോടെ പാ​​ന​​മ​​യു​​ടെ പ്ര​​വേ​​ശ​​നം നേ​​രി​​ട്ടാ​​യി.

ഫു​​ട്ബോ​​ൾ വ​​ള​​രു​​ന്നു

ബ്രി​​ട്ടീ​​ഷ് പ​രി​ശീ​ല​ക​നാ​യ ഗാ​​രി സ്റ്റെം​​പ​​ലി​​ന്‍റെ കാ​​ലം​​മു​​ത​​ലാ​​ണ് പാ​​ന​​മ​​ൻ ഫു​​ട്ബോ​​ൾ വി​​പ്ല​​വ​​ക​​ര​​മാ​​യ ശ​​ക്തി​​പ്രാ​​പി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്. പാ​​ന​​മ​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ പ​​ല ക​​ളി​​ക്കാ​​രും ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ണ്ടെ​​ത്ത​​ലാ​​ണ്. അ​​വ​​ർ​​ക്കെ​​ല്ലാം ഇ​​ദ്ദേ​​ഹം പി​​തൃ​​തു​​ല്യ​​നാ​​ണ്. പാ​​ന​​മ​​ൻ പ്ര​​ഫ​​ഷ​​ണ​​ൽ ബേ​​സ്ബോ​​ൾ താ​​രം കൂ​​ക്കി സ്റ്റെം​​പ​​ലി​​ന്‍റെ​​യും ബ്രി​​ട്ടീ​​ഷ് അ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യാ​​ണ് ഗാ​​രി ജ​​നി​​ച്ച​​ത്. 1990ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തോ​​ടെ സ്റ്റെം​​പ​​ൽ മി​​ൽ​​വാ​​ളി​​ൽ​​നി​​ന്നു​​ള്ള പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​മായി ജ​​ന്മദേശ​​ത്ത് തി​​രി​​ച്ചെ​​ത്തി. 1994ൽ ​​അ​​ദ്ദേ​​ഹം ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്പോ​​ൾ പാ​​ന​​മ ഫി​​ഫ റാ​​ങ്കിം​​ഗി​​ൽ 144-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ 55-ാം സ്ഥാ​​ന​​ത്തും!

പാ​​ന​​മ​​യു​​ടെ ആ​​ദ്യ​​ത്തെ ദേ​​ശീ​​യ ടീം ​​പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ ഗ്രൗ​​ണ്ട് ച​​ര​​ലും കു​​ഴി​​യും നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു. പ​​രി​​ശീ​​ല​​ന സാ​​മ​​ഗ്രി​​ക​​ൾ സ്റ്റെം​​പ​​ൽ സ്വ​​ന്തം പ​​ണം മു​​ട​​ക്കി വാ​​ങ്ങി​​ച്ചു. ഷൂ​​സ് ഇ​​ട്ടും ഇ​​ടാ​​തെ​​യും ക​ളി​ക്കാ​ർ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. 1996ൽ ​​പാ​​ന​​മ​​യു​​ടെ അ​​ണ്ട​​ർ 22ടീ​​മ​​ന്‍റെ പ​​രി​​ശീ​​ല​​ക​​നു​​മാ​​യി. അ​​ന്നു​​മു​​ത​​ലാ​​ണ് ഫു​​ട്ബോ​​ളി​​ന് പാ​​ന​​മ​​യി​​ൽ മി​​ക​​ച്ചൊ​​രു ഇ​​ടം ല​​ഭി​​ച്ചു തു​​ട​​ങ്ങി​​യ​​ത്.


നി​​ല​​വി​​ലെ അ​​വ​​സ്ഥ

2014 മു​​ത​​ൽ കൊ​​ളം​​ബി​​യ​​യി​​ൽ​​നി​​ന്നു​​ള്ള ഹെ​​ർ​​ന​​ൻ ഡാ​​രി​​യോ ഗോ​​മ​​സി​​നെ പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ മാ​​റ്റ​​ങ്ങ​​ൾ​​ക്കു വേ​​ഗ​​ത കൈ​​വ​​ന്ന​​ത്. യു​​എ​​സ്എ​​യി​​ൽ മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ൽ ക​​ളി​​ക്കു​​ന്ന ക​​ഴി​​വു​​ള്ള പാ​​ന​​മ​​ൻ​​ക​​ളി​​ക്കാ​​രെ ടീ​​മി​​ലെ​​ത്തി​​ച്ചു. മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ൽ ലോ​​കോ​​ത്ത​​ര ക​​ളി​​ക്കാ​​ർ​​ക്കൊ​​പ്പം നേ​​ടു​​ന്ന പ​​രി​​ച​​യ​​സ​​ന്പ​​ത്ത്, മി​​ക​​ച്ച പ​​രി​​ശീ​​ല​​കർ, വ്യ​​ക്തി​​പ​​ര​​മാ​​യ ക​​ഴി​​വു​​ക​​ൾ എ​​ന്നി​​വ പാ​​ന​​മ​​യു​​ടെ ദേ​​ശീ​​യ ടീ​​മി​​ൽ ഗു​​ണം​​ചെ​​യ്തു.

വി​​ശ​​പ്പി​​നോ​​ട് പ​​ട​​വെ​​ട്ടി...

വി​​ശ​​പ്പി​​നോ​​ടും ചേ​​രി​​യി​​ലു​​ണ്ടാ​​കു​​ന്ന മ​​യ​​ക്കു​​മ​​രു​​ന്നു മാ​​ഫി​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തോടും പ​​ട​​വെ​​ട്ടി​​യാ​​ണ് പാ​​ന​​മ​​യു​​ടെ ക​​ളി​​ക്കാ​​ർ വ​​ള​​ർ​​ന്ന​​ത്. കൊ​​ളം​​ബി​​യ​​യി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്കു കൊ​​ക്കെ​​യ്ൻ ക​​ട​​ത്തു​​ന്ന​​തി​​ന് എ​​ളു​​പ്പ​​വ​​ഴി​​യാ​​യ​​തി​​നാ​​ൽ പാ​​ന​​മ​​യി​​ലു​​ള്ള ചെ​​റു​​പ്പ​​ക്കാ​​ർ മ​​യ​​ക്കു​​മ​​രു​​ന്ന് സം​​ഘ​​ത്തി​​നൊ​​പ്പം ചേ​​രു​​ന്ന​​ത് പ​​തി​​വാ​​ണ്. ക​​ളി​​ക്കാ​​ർ​​ക്ക് പ​​ല​​ർ​​ക്കും പ​​ല തൊ​​ഴി​​ൽ ക​​ണ്ടെ​​ത്തി​​യാ​​ൽ മാ​​ത്ര​​മേ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ​​പ്പി​​നു​​ള്ള വ​​ക ക​​ണ്ടെ​​ത്താ​​നാ​​കൂ. ക​​ളി​​ക്കാ​​ർ​​ക്ക് ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ഭ​​ക്ഷ​​ണം പോ​​ലും ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. പാ​​ന​​മ​​യി​​ൽ സു​​ല​​ഭ​​മാ​​യി കാ​​ണു​​ന്ന പ​​ല്ലി​​വ​​ർ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ജീ​​വി​​യെ ഭ​​ക്ഷി​​ച്ച് വി​​ശ​​പ്പ​​ട​​ക്കു​​ന്ന​​വ​​രു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. ഇ​​തി​​നെ ക​​ഴി​​ക്കാ​​നാ​​യി ക​​ളി​​ക്കാ​​ർ ഓ​​ടി​​ച്ചി​​ട്ടു പി​​ടി​​ക്കു​​ന്ന​​തു നേ​​രി​​ട്ടു ക​​ണ്ട​​തും പരിശീലകൻ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു.

മ​​റ്റൊ​​രു ബ്രി​​ട്ടീ​​ഷ്കാ​​ര​​നാ​​യ പീ​​റ്റ​​ർ ജോ​​ണ്‍​സ​​ണും പാ​​ന​​മ​​യു​​ടെ ഫു​​ട്ബോ​​ളി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്കു ത​​ന്‍റേതാ​​യ പ​​ങ്കു​​വ​​ഹി​​ച്ചു. കളി പ​​ഠി​​ച്ച​​വ​​രി​​ൽ ചി​​ല​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ടെ​​ന്നും ചി​​ല​​ർ ജ​​യി​​ലിലായെന്നും പീറ്റർ പ​​റ​​യു​​ന്നു.

ഇ​​ദ്ദേ​​ഹ​​മു​​ണ്ടാ​​ക്കി​​യ ടീ​​മി​​ൽനിന്നുള്ള ദേ​​ശീ​​യ​​താ​​ര​​ങ്ങ​​ളാ​​ണ് ഗോ​​ൾ​​കീ​​പ്പ​​ർ ഹൊ​​സെ കാ​​ൽ​​ഡെ​​റോ​​ണ്‍, റോ​​മ​​ൻ ടോ​​റ​​സ്, സ്ട്രൈ​​ക്ക​​ർ ഗ​​ബ്രി​​യേ​​ൽ ടോ​​റ​​സ്, മി​​ഡ​​ഫീ​​ൽ​​ഡി​​ലെ ആ​​നി​​ബ​​ൽ ഗോ​​ഡോ​​യ് എ​​ന്നി​​വ​​ർ.

പ​​രി​​ശീ​​ല​​ക​​ൻ

1998ൽ ​​സ്വ​​ന്തം രാ​​ജ്യമായ കൊ​​ളം​​ബി​​യ​​യ്ക്കും 2002ൽ ​​ഇ​​ക്വ​​ഡോ​​റി​​നും ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​ക്കൊ​​ടു​​ത്തു ക​​ഴി​​വു തെ​​ളി​​യി​​ച്ച​​യാ​​ളാ​​ണ് പ​​രി​​ശീ​​ക​​ൻ ഹെ​​ർ​​ന​​ൻ ഡാ​​രി​​യോ ഗോ​​

ചേരിയിൽനിന്നൊരു താരം

പാ​​ന​​മ സി​​റ്റി​​യി​​ലെ ഏ​​റ്റ​​വും കു​​പ്ര​​സി​​ദ്ധ​​മാ​​യ ചേ​​രി​​യി​​ൽ​​നി​​ന്നുവ​​ന്ന് ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ​​താ​​ണ് ഹൊസെ കാ​​ൽ​​ഡെ​​റോ​​ണ്‍. കാ​​ൽ​​ഡെ​​റോ​​ണ്‍ ആ​​കും പാനമയുടെ ര​​ണ്ടാം ഗോ​​ളി. മൂ​​ന്നു യോ​​ഗ്യ​​ത മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഇ​​റ​​ങ്ങിയ ജാ​​മി പെ​​നേ​​ഡോ ആണ് ഒന്നാം നന്പർ ഗോളി. 2005, 2013 കോ​​ണ്‍​കാ​​ക​​ഫ് ഗോ​​ൾ​​ഡ് ക​​പ്പി​​ൽ ടീം ​​റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​കു​​ന്പോ​​ളും പെ​​നേ​​ഡോ ക്രോ​​സ്ബാ​​റി​​നു കീ​​ഴി​​ൽ​​ ഉണ്ടായിരുന്നു.


മാ​ത്തു​ക്കു​ട്ടി ടി. ​കൂ​ട്ടു​മ്മേ​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.