ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ചൈ​നീ​സ് താ​യ്‌​പേ​യ്‌​ക്കെ​തി​രേ
ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ചൈ​നീ​സ് താ​യ്‌​പേ​യ്‌​ക്കെ​തി​രേ
Wednesday, May 23, 2018 1:13 AM IST
മും​ബൈ: ഹീ​റോ ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ് ച​തു​ര്‍രാ​ഷ് ട്ര ​ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍ ചൈ​നീ​സ് താ​യ്‌​പേ​യ്. മും​ബൈ ഫു​ട്‌​ബോ​ള്‍ അ​രീ​ന​യി​ല്‍ ജൂ​ണ്‍ ഒ​ന്നി​നാ​ണ് മ​ത്സ​രം. ആഫ്രിക്കയിൽനിന്നുള്ള കെ​നി​യ​യും ഓഷ്യാനയിൽ നി ന്നുള്ള ന്യൂ​സി​ല​ന്‍ഡു​മാ​ണ് മ​റ്റ് ര​ണ്ട് ടീ​മു​ക​ള്‍. ഇ​വ​രു​ടെ മ​ത്സ​രം അ​ടു​ത്ത ദി​വ​സ​മാ​ണ്. ജൂ​ണ്‍ പ​ത്തി​നാ​ണ് ഫൈ​ന​ല്‍.

2019ല്‍ ​യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന എ​എ​ഫ്‌​സി എ​ഷ്യ​ന്‍ ക​പ്പി​ന് ഇ​ന്ത്യ​യു​ടെ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ള്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്‍റ് ലൈ​വാ​യി ടെ​ലി​കാ​സ്റ്റ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ച​യ്ക്ക് ടൂ​ര്‍ണ​മെ​ന്‍റ് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ശ​ക്ത​മാ​യ ടീ​മു​മാ​യി ന്യൂ​സി​ല​ന്‍ഡ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ പ​റ​ഞ്ഞു. ചൈ​നീ​സ് താ​യ്‌​പെ​യ് ക​ഴി​ഞ്ഞ നാ​ല്-​അ​ഞ്ച് മാ​സ​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കെ​നി​യ​യും ശ​ക്ത​രാ​ണ് അ​വ​രു​ടെ ക​ളി​ക്കാ​ര്‍ ശാ​രീ​രി​ക​മാ​യി ക​രു​ത്ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള ഏ​തു ടീ​മും ത​ങ്ങ​ള്‍ക്കു വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ പ​റ​ഞ്ഞു. മത്സരത്തിൽ വളരെ പ്രാധാന്യത്തോടെയാണ് കാണു ന്നതെന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു.കെ​നി​യ​യു​ടെ​യും ന്യൂ​സി​ല​ന്‍ഡി​ന്‍റെ​യും ക​ളി​ക്കാ​ര്‍ ലോ​ക​ത്തെ പ​ല ക്ല​ബ്ബി​ലും ക​ളി​ക്കു​ന്ന​വ​രാ​ണ്.


ഫിക്‌സ്ചര്‍

ജൂ​ണ്‍1: ഇ​ന്ത്യ-​ചൈ​നീ​സ് താ​യ്‌​പേ​യ്, ജൂ​ണ്‍ 2: കെ​നി​യ-​ന്യൂ​സി​ല​ന്‍ഡ്, നാ​ല്: ഇ​ന്ത്യ- കെ​നി​യ, അ​ഞ്ച്: ചൈ​നീ​സ് താ​യ്‌​പേ​യ്-​ന്യൂ​സി​ല​ന്‍ഡ്, ഏ​ഴ്: ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍ഡ്, എ​ട്ട്: ചൈ​നീ​സ് താ​യ്‌​പേ​യ്-​കെ​നി​യ ജൂ​ണ്‍ 10 ഫൈ​ന​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.