ഇ​നി​യെ​സ്റ്റ ജാ​പ്പ​നീ​സ് ക്ല​ബ്ബി​ലേ​ക്കെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍
ഇ​നി​യെ​സ്റ്റ ജാ​പ്പ​നീ​സ് ക്ല​ബ്ബി​ലേ​ക്കെ​ന്ന്  സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍
Thursday, May 24, 2018 1:05 AM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് മി​ഡ്ഫീ​ല്‍ഡ​ര്‍ ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ ജാ​പ്പനീ​സ് ക്ല​ബ്ബു​മാ​യി ക​രാ​റി​ലേ​ര്‍പ്പെ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍. ഇ​നി​യെ​സ്റ്റ​യെ സ്വ​ന്ത​മാ​ക്കാ​നാ​യി ജ​പ്പാ​ന്‍റെ ജെ ​വ​ണ്‍ ക്ല​ബ് വി​സ​ല്‍ കോ​ബാ​ണ് രം​ഗ​ത്തെ​ത്തും മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. മാ​റ്റ​ത്തെ​ക്കു​റി​ച്ച് മു​ന്‍ ബാ​ഴ്‌​സ​ലോ​ണ താ​രം ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.


16 വ​ര്‍ഷം ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​നി​യെ​സ്റ്റ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ക്ല​ബ്ബി​നൊ​പ്പ​മു​ള്ള അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ്ര​ധാ​ന സ്‌​പോ​ണ്‍സ​ര്‍ റാ​കു​ടെ​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഹി​രോ​ഷി മി​കി​ടാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ല​ബ്ബാ​ണ് കോ​ബ്. ഇ​തു​വ​രെ ജ​പ്പാ​ന്‍റെ ലീ​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടാ​ന്‍ കോ​ബി​നാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.