റസൽ കസറി; കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം ക്വാളിഫയറിൽ
റസൽ കസറി; കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം ക്വാളിഫയറിൽ
Thursday, May 24, 2018 1:05 AM IST
കോ​ല്‍ക്ക​ത്ത: കോ​ല്‍ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സ് ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ 25 റ​ണ്‍സി​നു കീ​ഴ​ട​ക്കി​യാ​ണ് കോ​ല്‍ക്ക​ത്ത ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ക​ട​ന്ന​ത്. നാ​ളെ​യാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​രേ​യു​ള്ള ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍.

ആ​ന്ദ്രേ റ​സ​ലി​ന്‍റെ‍യും (25 പ​ന്തി​ല്‍ 49) ക്യാ​പ്റ്റ​ന്‍ ദി​നേ​ഷ് കാ​ര്‍ത്തി​ക്കി​ന്‍റെയും (38 പ​ന്തി​ല്‍ 52) മി​ക​വി​ല്‍ കോ​ല്‍ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 169 റ​ണ്‍സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ റോ​യ​ല്‍സിന് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 144 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. റസലാണ് മാൻ ഓഫ് ദ മാച്ച്.

ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ന്‍ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തുടക്കത്തിലേ കോൽ ക്കത്തയ്ക്ക് വിക്കറ്റ് നഷ്ടമായി. നാ​ലു വി​ക്ക​റ്റി​ന് 51 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന കോ​ല്‍ക്ക​ത്ത​യെ കാ​ര്‍ത്തി​ക്കിന്‍റെയും റ​സ​ലിന്‍റെയും ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും (17 പ​ന്തി​ല്‍ 28) പ്ര​ക​ട​ന​മാ​ണ് മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. മൂന്നു ഫോറും അഞ്ചു സിക്സുമാണ് റസൽ പായിച്ചത്. കാർത്തിക് നാലു ഫോറും രണ്ടു സിക്സും നേടി.


കൃഷ്ണ ഗൗതം, ജോഫ്ര ആർച്ചർ, ബെൻ ലാ ഫ്‌ലിംഗ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ രാ​ജ​സ്ഥാ​ന്‍ ന​ന്നാ​യി തു​ട​ങ്ങി. 47 റ​ണ്‍സാ​ണ് ഒ​ന്നാം വി​ക്ക​റ്റി​ല്‍ സ​ഖ്യ​ത്തി​ലെ​ത്തി​യ​ത്. ര​ഹാ​നെ-​സ​ഞ്ജു സാം​സ​ണ്‍ കൂ​ട്ടു​കെ​ട്ട് ര​ണ്ടാം വി​ക്ക​റ്റി​ല്‍ 67 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഇ​രു​വ​രും ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നു ക​രു​തി. എ​ന്നാ​ല്‍, ര​ഹാ​നെ​യു​ടെ​യും (41പ​ന്തി​ല്‍ 46), സ​ഞ്ജു​വി​ന്‍റെ​യും (38 പ​ന്തി​ല്‍ 50) പു​റ​ത്താ​ക​ലാ​ണ് രാ​ജ​സ്ഥാ​ന് തി​രി​ച്ച​ടി​യാ​യ​ത്. 16.5 ഓ​വ​റി​ല്‍ 126 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ളാ​ണ് സ​ഞ്ജു പു​റ​ത്താ​യ​ത്. പി​ന്നാ​ലെ​യെ​ത്തി​വ​ര്‍ക്ക് വ​ന്‍ അ​ടി​ക​ള്‍ ന​ട​ത്താ​നാ​വാ​തെ പോ​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍ കീ​ഴ​ട​ങ്ങി. പിയുഷ് ചൗള രണ്ടും പ്രസീദ് കൃഷണ, കുൽ ദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.