ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ നാ​​ളെ മു​​ത​​ൽ
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ നാ​​ളെ മു​​ത​​ൽ
Saturday, May 26, 2018 1:10 AM IST
പാരീസ്: ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ടി​​ലെ പു​​തി​​യ കി​​രീ​​ട അ​​വ​​കാ​​ശി​​ക​​ളെ നി​​ർ​​ണ​​യി​​ക്കാ​​നു​​ള്ള 2018 ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഗ്രാ​​ൻ​​സ്‌ലാം ടെ​​ന്നീ​​സി​​ന് നാ​​ളെ തു​​ട​​ക്കം. ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ൽ പ​​ത്ത് ത​​വ​​ണ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ​​യും പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ലെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം. അ​​മ്മ​​യാ​​യ​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താ​​നൊ​​രു​​ങ്ങു​​ന്ന അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സി​​നെ​​യാ​​ണ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്.


സെ​​റീ​​ന സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​തെ​​യാ​​ണ് റോ​​ള​​ംഗ് ഗാ​​രോ​​സി​​ലെ​​ത്തു​​ക. ഡ​​ബ്ല്യു​​ടി​​എ (വു​​മ​​ണ്‍​സ് ടെ​​ന്നീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ) റാ​​ങ്കിം​​ഗി​​ൽ പു​​തി​​യ നി​​യ​​മ​​ംകൊ​​ണ്ടു​​വ​​രാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. പ്ര​​സ​​വ​​ത്തി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തു​​ന്ന വ​​നി​​താ താ​​ര​​ങ്ങ​​ൾ​​ക്ക് ഗു​​ണ​​ക​​ര​​മാ​​കു​​ന്ന പ്രൊ​​ട്ട​​ക്ട​​ഡ് സീ​​ഡിം​​ഗും പ്രൊ​​ട്ട​​ക്ടഡ് റാ​​ങ്കിം​​ഗും ഏ​​ർ​​പ്പെ​​ടു​​ത്താ​​നാ​​ണ് ശ്ര​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.