പ്രോ-​വോ​ളി​ബോ​ൾ ലീ​ഗ്: കൊ​ച്ചി​യും ജ​യ്പുരും വേ​ദി​യാ​കും
Sunday, May 27, 2018 12:09 AM IST
കൊ​​​ച്ചി: ഐ​​​പി​​​എ​​​ൽ, ഐ​​​എ​​​സ്എ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ വോ​​​ളി​​​ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്രോ-​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗി​​​ന്‍റെ ഒ​​​ന്നാം എ​​​ഡി​​​ഷ​​​നു കൊ​​​ച്ചി വേ​​​ദി​​​യാ​​​കും.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ലീ​​​ഗി​​​ൽ കൊ​​​ച്ചി​​​ക്കു പു​​​റ​​​മെ ജ​​​യ്പുരാ​​​ണു ര​​​ണ്ടാ​​​മ​​​ത്തെ വേ​​​ദി. ലീ​​​ഗി​​​ൽ ആ​​​കെ​​​യു​​​ള്ള 18 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ൻ​​​പ​​​തും കൊ​​​ച്ചി​​​യി​​​ലാ​​​കും ന​​​ട​​​ക്കു​​​ക. ഇ​​​ൻ​​​ഡോ​​​ർ വേ​​​ദി​​​ക​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം. ജൂ​​​ലൈ​​​യി​​​ൽ ക​​​ളി​​​ക്കാ​​​രു​​​ടെ ലേ​​​ലം ന​​​ട​​​ക്കും.

തൊ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം വ​​​രു​​​ന്ന ക​​​ളി​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ഫ്രാ​​​ഞ്ചൈ​​​സിക​​​ൾ​​​ക്കു ക​​​ളി​​​ക്കാ​​​രെ ലേ​​​ല​​​ത്തി​​​ലൂ​​​ടെ സ്വ​​​ന്ത​​​മാ​​​ക്കാം. വി​​​ദേ​​​ശ ക​​​ളി​​​ക്കാ​​​രെ ഡ്രാ​​​ഫ്റ്റ് വ​​​ഴി റി​​​ക്രൂ​​​ട്ട് ചെ​​​യ്യും. ഇ​​​ന്ത്യ​​​ൻ ക​​​ളി​​​ക്കാ​​​ർ​​​ക്കു പു​​​റ​​​മെ, അ​​​ന്താ​​​രാഷ്‌ട്ര വോ​​​ളി​​​ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ രാ​​​ജ്യ​​​ത്തെ ദേ​​​ശീ​​​യ ക​​​ളി​​​ക്കാ​​​രും ഓ​​​രോ ടീ​​​മി​​​ലു​​​മു​​​ണ്ടാ​​​കും. സ്പോ​​​ർ​​​ട്ട്സ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ ബേ​​​സ്‌​​​ലൈ​​​ൻ വെ​​​ഞ്ച്വേഴ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി ഒ​​​ത്തു​​​ച്ചേ​​​ർ​​​ന്നാ​​​ണു ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്രോ-​​​വോ​​​ളി​​​ബോ​​​ൾ ലീ​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.