നൂറാമൻ ഛേത്രി!
നൂറാമൻ ഛേത്രി!
Tuesday, June 5, 2018 12:49 AM IST
മും​​ബൈ: ഇ​​ന്‍റ​​ർ കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പ് ഫു​ട്ബോ​ളി​ൽ കെ​​നി​​യ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് ത​​ക​​ർ​​ത്ത് ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഇ​തോ​ടെ ഇ​​ന്ത്യ ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ച്ചു. നൂ​​റാം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി​​യു​​ടെ​​യും(68, 90+1 മിനിറ്റുകൾ) ഒരു ഗോൾ നേടിയ ജെ​​ജെ​​യു​​ടെ​​യും (71-ാം മിനിറ്റ്) മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യം. ആ​ദ്യ​ക​ളി​യി​ൽ കാ​ണി​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഛേത്രി ​ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലേ​ക്ക് കാ​ണി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു. ഛേത്രി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് എ​ത്തി​യ ആ​രാ​ധ​ക​ർ മും​​ബൈ ഫു​​ട്ബോ​​ൾ അ​​രീ​​ന​യി​ൽ തി​ങ്ങിനി​റ​ഞ്ഞു.


മ​​ത്സ​​രം തു​​ട​​ക്കം മു​​ത​​ൽ മ​​ഴ​​യി​​ൽ മു​​ങ്ങി​​യെ​​ങ്കി​​ലും ആ​​വേ​​ശം ഒ​​ട്ടും ചോ​​രാ​​തെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ക​​ളി. ആ​​ദ്യ പ​​കു​​തി​​യി​​ൽ ഗോ​​ൾ പി​​റ​​ന്നി​​ല്ലെ​​ങ്കി​​ലും ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഇ​​ന്ത്യ ക​​ളം നി​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ക്കാ​​യി നൂ​​റാം മ​​ത്സ​​രം ക​​ളി​​ച്ച ഛേത്രി ​​ഇ​​ര​​ട്ട ഗോ​​ൾ നേ​​ട്ട​​ത്തോ​​ടെ ആ​​കെ ഗോ​​ൾ 61 ആ​​ക്കി ഉ​​യ​​ർ​​ത്തി. നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളി​​ൽ ദേ​​ശീ​​യ ടീ​​മി​​നാ​​യി കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ മെ​​സി​​യും മാ​​ത്ര​​മാ​​ണ് ഛേത്രി​​ക്ക് മു​​ന്നി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.