ലോ​പെ​ടെ​ഗി റ​യ​ൽ മാഡ്രിഡ് പ​രി​ശീ​ല​ക​ൻ
Tuesday, June 12, 2018 11:59 PM IST
മാ​​ഡ്രി​​ഡ്: സ്പെ​​യി​​ൻ ഫു​​ട്ബോ​​ൾ ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​യ യൂ​​ല​​ൻ ലോ​​പെ​​ടെ​​ഗി റ​​യ​​ൽ മാ​​ഡ്രി​​ഡ് ക്ല​​ബ്ബി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​കും. മൂ​​ന്ന് വ​​ർ​​ഷ​​ത്തെ ക​​രാ​​റി​​ൽ ലോ​​പെ​​ടെ​​ഗി​​യെ നി​​യ​​മി​​ച്ച​​താ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ റ​യ​ലി​ന്‍റെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​നം സി​​ന​​ദി​​ൻ സി​​ദാ​​ൻ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് ലോ​​പെ​​ടെ​​ഗി എ​​ത്തു​​ന്ന​​ത്.


ര​​ണ്ട് വ​​ർ​​ഷം പോ​​ർ​​ട്ടോ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന ലോ​​പെ​​ടെ​​ഗി 2016 ജൂ​​ലൈ​​യി​​ലാ​​ണ് സ്പെ​​യി​​നി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. ലോ​​ക​​ക​​പ്പി​​ലേ​​ക്കു​​ള്ള മു​​ന്നൊ​​രു​​ക്കം ന​​ട​​ത്തു​​ന്ന സ്പെ​​യി​​നി​​ന് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ഈ ​​പ്ര​​ഖ്യാ​​പ​​നം തി​​രി​​ച്ച​​ടി ഉ​​ണ്ടാ​​ക്കു​​മോ എ​​ന്നാ​​ണ് ഇ​​നി അ​​റി​​യേ​​ണ്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.