അഫ്ഗാൻ തിളക്കം
അഫ്ഗാൻ തിളക്കം
Friday, June 15, 2018 1:04 AM IST
ബം​​ഗ​​ളൂ​​രു: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ 12-ാമ​​ത്തെ ടീ​​മാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഇ​തോ​ടെ മാ​​റി. അ​ഫ്ഗാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ന്‍റെ ഒ​​ന്നാം ദി​​വ​​സ​​ത്തെ ക​​ളി​​നി​​ർ​​ത്തു​​ന്പോ​​ൾ ഇ​​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​​റു വി​​ക്ക​​റ്റി​​ന് 347 റ​​ണ്‍​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ (10 നോ​ട്ടൗ​ട്ട്), ആ​​ർ. അ​​ശ്വി​​ൻ (ഏ​ഴ് നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ക്രീ​​സി​​ൽ.

ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ശി​​ഖ​​ർ ധ​​വാ​​നും മു​​ര​​ളി വി​​ജ​​യും ചേ​​ർ​​ന്ന് ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ നേ​​ടി​​യ​​ത് 28.4 ഓ​​വ​​റി​​ൽ 168 റ​​ണ്‍​സ്. ധ​​വാ​​നാ​​ണ് കൂ​​ടു​​ത​​ൽ ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ​​ത്. 96 പ​​ന്തി​​ൽ 19 ഫോ​​റി​​ന്‍റെ​​യും മൂ​​ന്നു സി​​ക്സി​​ന്‍റെ​​യും അ​​ക​​ന്പ​​ടി​​യി​​ൽ 107 റ​​ണ്‍​സ് എ​​ടു​​ത്തു. യാ​​മി​​ൻ അ​​ഹ​​മ്മ​​ദ്സായി​​ക്കാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. അ​​ങ്ങ​​നെ യാ​​മി​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​വേ​​ണ്ടി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​ദ്യ വി​​ക്ക​​റ്റ് നേ​​ടു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​നാ​​യി. മു​​ഹ​​മ്മ​​ദ് ന​​ബി​​ ക്യാച്ചെടുത്തു. 87 പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച ധ​​വാ​​ൻ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു മു​​ന്പ് ഈ ​​നേ​​ട്ടം​​കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രാ​​നാ​​യി.


പി​​ന്നീ​​ടെ​​ത്തി​​യ കെ.​​എ​​ൽ. രാ​​ഹു​​ലും വി​​ജ​​യും ചേ​​ർ​​ന്നു​​ള്ള കൂ​​ട്ടു​​കെ​​ട്ടി​​ൽ 112 റ​​ണ്‍​സ് പി​​റ​​ന്നു. 153 പ​​ന്തി​​ൽ 15 ഫോ​​റും ഒ​​രു സി​​ക്സും അ​ട​ക്കം 105 റ​ൺ​സ് നേ​​ടി​​യ വി​​ജ​​യി​​യെ വ​​ഫാ​​ദ​​ർ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​രു​​ക്കി. ഒ​​രു പ​​ന്തി​​നു​​ശേ​​ഷം 64 പ​​ന്തി​​ൽ എ​​ട്ട് ഫോ​​ർ സ​​ഹി​​തം 54 റ​​ണ്‍​സ് നേ​​ടി​​യ രാ​​ഹു​​ലി​​നെ യാ​​മി​​ൻ അ​​ഹ​​മ്മ​​ദ്സാ​​യ് ക്ലീ​​ൻ​​ബൗ​​ൾ​​ഡാ​​ക്കി. ചേതേശ്വർ പൂജാര (35), അജിങ്ക്യ രഹാനെ (10), ദിനേശ് കാർത്തിക് (4) എന്നിവർ പുറത്തായി. യാ​​മി​​ൻ അ​​ഹ​​മ്മ​​ദ്സാ​​യ് രണ്ടു വിക്കറ്റ് വീഴ്്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.