പ്ര​​തീ​​ക്ഷ​​യു​​ടെ മീ​​ശ​​വളർത്തി റ​​ഷ്യ!
പ്ര​​തീ​​ക്ഷ​​യു​​ടെ മീ​​ശ​​വളർത്തി റ​​ഷ്യ!
Friday, June 15, 2018 1:04 AM IST
മോ​​സ്കോ: ആ​​തി​​ഥേ​​യ​​രാ​​യ റ​​ഷ്യ​​യു​​ടെ ലോ​​ക​​ക​​പ്പ് മു​​ന്നേ​​റ്റ​​ത്തി​​നാ​​യി ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ മീ​​ശ​​നീ​​ട്ടു​​ന്നു. റ​​ഷ്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ സ്റ്റാ​​നി​​സ്ലാ​​വ് ചെ​​ർ​​ചെ​​സോ​​വി​​ന്‍റെ മീ​​ശ​​യെ അ​​നു​​ക​​രി​​ച്ചാ​​ണ് ആ​​രാ​​ധ​​ക​​ർ മീ​​ശ​​നീ​​ട്ടി ത​​ങ്ങ​​ളു​​ടെ ടീ​​മി​​ന് ഭാ​​വു​​ക​​ങ്ങ​​ൾ നേ​​രു​​ന്ന​​ത്.

റ​​ഷ്യ​​ൻ ടി​​വി അ​​വ​​താ​​ര​​ക​​നാ​​യ ഇ​​വാ​​ൻ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ​​യാ​​ണ് "മീ​​ശ​​നീ​​ട്ടി റ​​ഷ്യ​​ക്ക് ആ​​ശം​​സ​​യേ​​കൂ' പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ചെ​​ൽ​​ചെ​​സോ​​വി​​ന് നി​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണ്. എ​​ല്ലാം അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​തി​​രാ​​ണ്, പ്ര​​വ​​ച​​ന​​ങ്ങ​​ൾ, കാ​​ലാ​​വ​​സ്ഥ, ടീ​​മം​​ഗ​​ങ്ങ​​ളു​​ടെ കാ​​യി​​ക​​ക്ഷ​​മ​​ത അ​​ങ്ങ​​നെ എ​​ല്ലാം... ന​​മു​​ക്ക് മീ​​ശ​​നീ​​ട്ടിവളർത്തി പ്ര​​തീ​​ക്ഷ​​യു​​ടെ മീ​​ശ​​നീ​​ളു​​ന്നു എ​​ന്ന കാ​​ന്പ​​യി​​ൻ ആ​​രം​​ഭി​​ക്കാം- ഇ​​വാ​​ൻ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ കു​​റി​​ച്ചു.


തു​​ട​​ർ​​ന്ന് യ​​ഥാ​​ർ​​ഥ മീ​​ശ​​യു​​ടെ​​യും വെ​​പ്പ് മീ​​ശ​​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ളാ​​ണ് റ​​ഷ്യ​​യു​​ടെ വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ​​നി​​ന്ന് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്.

ലോ​​ക​​ക​​പ്പി​​ലെ രാ​​ജ്യ​​ങ്ങ​​ളു​​ടെ റാ​​ങ്കിം​​ഗി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ലാ​​ണ് ആ​​തി​​ഥേ​​യ​​രാ​​യ റ​​ഷ്യ. ര​​ണ്ട് വ​​ർ​​ഷം മു​​ന്പാ​​ണ് ചെ​​ൽ​​ചെ​​സോ​​വി​​നെ റ​​ഷ്യ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി നി​​യ​​മി​​ച്ച​​ത്. ടീ​​മി​​നെ സെ​​മി​​യി​​ൽ എ​​ത്തി​​ക്കു​​ക എ​​ന്ന വി​​ഷ​​മ​​ക​​ര​​മാ​​യ ല​​ക്ഷ്യ​​മാ​​ണ് ഈ ​​പ​​രി​​ശീ​​ല​​ക​​ന് റ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ന​​ല്കി​​യ​​ത് എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു വ​​സ്തു​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.