ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്‌​സ് ജ​യ​ത്തി​ള​ക്കം
ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്‌​സ് ജ​യ​ത്തി​ള​ക്കം
Sunday, June 17, 2018 2:22 AM IST
ബം​ഗ​ളൂ​രു: അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടെ​സ്റ്റ് ക്രിക്കറ്റില്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗി​സും 262 റ​ണ്‍സി​ന്‍റെ​യും കൂ​റ്റ​ന്‍ ജ​യം. സ്‌​കോ​ര്‍: ഇ​ന്ത്യ 474. അ​ഫ്ഗാ​നി​സ്ഥാ​ന്‍ 109, 103.
മു​ര​ളി വി​ജ​യ് (105 റ​ണ്‍സ്), ശി​ഖ​ര്‍ ധ​വാ​ന്‍ (107 റ​ണ്‍സ്), ലോ​കേ​ഷ് രാ​ഹു​ല്‍ (54 റ​ണ്‍സ്), ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (71 റ​ണ്‍സ്) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 474 റ​ണ്‍സ് എ​ടു​ത്ത​ത്. അ​ഫ്ഗാ​നാ​യി റ​ഷീ​ദ് ഖാ​ന്‍, വ​ഫാ​ദ​ര്‍ എ​ന്നി​വ​ര്‍ ര​ണ്ട് വീ​ത​വും യാ​മി​ന്‍ അ​ഹ്മ​ദ്‌​സാ​യ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 24 റ​ണ്‍സ് എ​ടു​ത്ത മു​ഹ​മ്മ​ദ് ന​ബി​യാ​ണ് ടോ​പ് സ്‌​കോ​റ​റാ​യ​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ആ​ര്‍. അ​ശ്വി​ന്‍ 27 റ​ണ്‍സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും സ​ന്ദ​ര്‍ശ​ക​ര്‍ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നും ഇ​ഷാ​ന്ത് ശ​ര്‍മ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.


കി​രീ​ടം സ്വീ​ക​രി​ച്ച​ശേ​ഷം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ അ​ഫ്ഗാ​ന്‍ താ​ര​ങ്ങ​ളെ​യും ക്ഷ​ണി​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. മാ​ന്യ​ന്മാ​രു​ടെ ക​ളി​യെ​ന്ന് ക്രി​ക്ക​റ്റി​നെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ കാ​ര​ണം ഇ​താ​ണെ​ന്ന വി​ശേ​ഷ​ണ​മാ​യി​രു​ന്നു ക​മ​ന്‍റേ​റ്റ​ര്‍മാ​ര്‍പോ​ലും ര​ഹാ​നെ​യു​ടെ ന​ട​പ​ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.