പെനാൽറ്റി നഷ്ടം വേദനാജനകം: മെസി
പെനാൽറ്റി നഷ്ടം വേദനാജനകം: മെസി
Monday, June 18, 2018 1:06 AM IST
മോ​സ്കോ: ഐ​സ്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച പെ​​നാ​​ൽ​​റ്റി വ​​ല​​യി​​ലാ​​ക്കാ​​നാ​​വാ​​തെ പോ​​യ​​ത് ഇ​​പ്പോ​​ഴും വേ​​ദ​​നി​​പ്പി​​ക്കു​​ന്ന​​താ​​യി ല​​യ​​ണ​​ൽ മെ​​സി. മെ​​സി​​യു​​ടെ കി​​ക്ക് ഐ​സ്‌​ല​ൻ​ഡ് ഗോ​ളി ഹാ​​നെ​​സ് ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ കൃ​​ത്യ​​മാ​​യി ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ത്തി. മ​​ത്സ​​രം 1-1ന് ​​സ​​മ​​നി​​ല​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മെ​​സി​ കി​​ക്ക് പാ​​ഴാ​​യ​​ത്.

മി​ക​ച്ചൊ​രു അ​​വ​​സ​​ര​​മാ​​യി​​രു​​ന്നു​ അ​ത്. ഒ​രു പ​ക്ഷേ, ക​ളി​ഫ​ലം മാ​​റ്റി​​മ​​റി​​ഞ്ഞേ​നെ- മെ​​സി പ​​റ​​ഞ്ഞു. ശ​​രി​​ക്കു പ​​റ​​ഞ്ഞാ​​ൽ ആ ​​പെ​​നാ​​ൽ​​റ്റി ന​​ഷ്ട​​മാ​​ക്കി​​യ​​ത് ഇ​​പ്പോ​​ഴും വി​​ഷ​​മി​​പ്പി​​ക്കു​​ന്നു. ഐ​​സ്‌​ല​​ൻ​​ഡ് താ​​ര​​ങ്ങ​​ൾ ക​​ളി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ വ​​ട്ട​​മി​​ട്ടു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഹി​​ച്ച മൂ​​ന്നു പോ​​യി​​ന്‍റ് നേ​​ടാ​​നാ​​വാ​​തെ പോ​​യ​​ത് സ​​ങ്ക​​ട​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണെ​​ന്നും ആ​​ദ്യ മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന​​ത് വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്കാ​ണെ​ന്നും മെ​സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.