വി​എ​ആ​റി​നു തെ​റ്റി
Tuesday, June 19, 2018 1:01 AM IST
ബ്ര​സീ​ല്‍-​സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് മ​ത്സ​ര​ത്തി​ല്‍ വീ​ഡി​യോ അ​സി​സ്റ്റ​ന്‍സ് റ​ഫ​റി​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ ബ്ര​സീ​ല്‍ ജ​യി​ച്ചേ​നെ എ​ന്ന് പ​രി​ശീ​ല​ക​ന്‍ ടി​റ്റെ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ​മ​നി​ല ഗോ​ള്‍ ഫൗ​ളി​ല്‍ നി​ന്നാ​യി​രു​ന്നു.

ബ്ര​സീ​ലി​ന്‍റെ മി​റാ​ന്‍ഡ​യെ ത​ള്ളി​മാ​റ്റി​യാ​ണ് സ്റ്റീ​വ​ന്‍ സു​ബ​ര്‍ ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ നേ​ടാ​നാ​യു​ള്ള സ്‌​പെ​യ്‌​സ് ഉ​ണ്ടാ​ക്കി​യ​ത്. ബ്ര​സീ​ല്‍ ക​ളി​ക്കാ​ര്‍ അ​പ്പീ​ല്‍ ചെ​യ്‌​തെ​ങ്കി​ലും മെ​ക്‌​സി​ക്ക​ന്‍ റ​ഫ​റി സെ​സാ​ര്‍ അ​ര്‍തു​റോ റാ​മോ​സ് ക​ളി തു​ട​രാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​എ​ആ​ര്‍ സേ​വ​ന​മോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​മാ​രു​ടെ ഉ​പ​ദേ​ശ​മോ അ​ദ്ദേ​ഹം തേ​ടി​യി​ല്ല. 74-ാം മി​നി​റ്റി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍വ​ച്ച് ഗ​ബ്രി​യേ​ല്‍ ജീ​സ​സി​നെ ര​ണ്ടു​കൈ​കൊ​ണ്ടും പി​ടി​ച്ചു​വ​ച്ച മാ​നു​വ​ല്‍ അ​കാ​ന്‍ജി​യു​ടെ ഫൗ​ളും റ​ഫ​റി ശ്ര​ദ്ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.