കെ​യ്റ​ണ്‍ ട്രി​പ്പ​ർ ബെ​ക്കാ​മി​നൊ​പ്പം
കെ​യ്റ​ണ്‍ ട്രി​പ്പ​ർ ബെ​ക്കാ​മി​നൊ​പ്പം
Wednesday, June 20, 2018 1:03 AM IST
മോ​സ്കോ: ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ള​ടി​ച്ച് തി​ള​ങ്ങി​യ​ത് നാ​യ​ക​ൻ ഹാ​രി കെ​യ്നാ​യി​രു​ന്നു. എ​ന്നാ​ൽ, കെ​യ്ന്‍റെ തി​ള​ക്ക​ത്തി​നു മു​ന്നി​ൽ റൈ​റ്റ് ബാ​ക്ക് കെ​യ്റ​ണ്‍ ട്രി​പ്പ​റു​ടെ പ്ര​ക​ട​നം എ​ടു​ത്തു​നി​ന്നു. റ​ഷ്യ ലോ​ക​ക​പ്പി​ലെ ഇ​തു​വ​രെ​യു​ള്ള ഒൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ ഏ​റ്റ​വും ഭാ​വ​നാ സ​ന്പ​ന്ന​നായ ക​ളി​ക്കാ​ര​ൻ ട്രി​പ്പ​റാ​ണ്.

ആ​റ് അ​വ​സ​ര​ങ്ങ​ളാ​ണ് ട്രി​പ്പ​റൊ​രു​ക്കി​യ​ത്. ടു​ണീ​ഷ്യ​ൻ ക​ളി​ക്കാ​ർ ഒ​ന്ന​ട​ങ്ക​മു​ണ്ടാ​ക്കി​യ അ​വ​സ​ര​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്. ഇം​ഗ്ല​ണ്ട് ആ​കെ 14 അ​വ​സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. ല​യ​ണ​ൽ മെ​സി​യും ഡേ​വി​ഡ് സി​ൽ​വ​യും അ​ർ​ജ​ന്‍റീ​ന​യ്ക്കും സ്പെ​യി​നു​മാ​യി ഒ​രു​ക്കി​യ​ത് ഇ​ത്ര​യും അ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നു. ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നം​കൊ​ണ്ട് ആ​രാ​ധ​ക​ർ ട്രി​പ്പ​റെ ഇം​ഗ്ലീ​ഷ് ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാ​മു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.