ട്രോ​​ഫി​​ക്ക് ഓ​​സ്ക​​റി​​നേക്കാൾ 440 മ​​ട​​ങ്ങ് മൂ​​ല്യം
ട്രോ​​ഫി​​ക്ക് ഓ​​സ്ക​​റി​​നേക്കാൾ 440 മ​​ട​​ങ്ങ് മൂ​​ല്യം
Thursday, June 21, 2018 12:56 AM IST
മോ​​സ്കോ: ഏ​​തു കാ​​യി​​ക ഇ​​ന​​ത്തി​​ലാ​​യാ​​ലും അ​​മൂ​​ല്യം ത​​ന്നെ​​യാ​​ണ് അ​​തി​​ലെ ലോ​​ക​​ക​​പ്പ് ട്രോ​​ഫി​​ക​​ൾ. എ​​ന്നാ​​ൽ, ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ട്രോ​​ഫി പ​​ണ​​ത്തി​​ന്‍റെ മൂ​​ല്യ​​ത്തി​​ൽ മ​​റ്റു പ​​ല​​തി​​നെ​​ക്കാ​​ളും ഉ​​യ​​ര​​ത്തി​​ൽ. 36.8 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​ര​​വും 6.1 കി​​ലോ​​ഗ്രാം തൂ​​ക്ക​​വു​​മു​​ള്ള ട്രോ​​ഫി പൂ​​ർ​​ണ​​മാ​​യി സ്വ​​ർ​​ണ​​ത്തി​​ലാ​​ണ് നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. ഗ്രാ​​മി​​ന് 36 യൂ​​റോ എ​​ന്ന ക​​ണ​​ക്കി​​ൽ ട്രോ​​ഫി​​യു​​ടെ മൂ​​ല്യം 132,300 യൂ​​റോ​​യാ​​ണ്.


ഓ​​സ്ക​​ർ ട്രോ​​ഫി​​യും സ്വ​​ർ​​ണ​​മെ​​ന്നു പ​​റ​​യു​​ന്നെ​​ങ്കി​​ലും അ​​ത് കോ​​ട്ടിം​​ഗ് മാ​​ത്ര​​മാ​​ണ്. മൂ​​ല്യം 250 യൂ​​റോ​​യ്ക്കും 350 യൂ​​റോ​​യ്ക്കും ഇ​​ട​​യി​​ൽ. ഇ​​തി​​ന്‍റെ 440 മ​​ട​​ങ്ങ് അ​​ധി​​ക​​മാ​​ണ് ലോ​​ക​​ക​​പ്പ് ട്രോ​​ഫി​​യു​​ടെ മൂ​​ല്യം. അ​​തി​​നാ​​ൽ ത​​ന്നെ ലോ​​ക​​ക​​പ്പി​​ന്‍റെ യ​​ഥാ​​ർ​​ഥ ട്രോ​​ഫി ഫി​​ഫ​​യു​​ടെ അ​​ല​​മാ​​ര​​യി​​ലാ​​ണ് സൂ​​ക്ഷി​​ക്കാ​​റു​​ള്ള​​ത്. ജേ​​താ​​ക്ക​​ൾ​​ക്ക് കൊ​​ടു​​ത്തു​​വി​​ടു​​ന്ന​​ത് ഇ​​തി​​ന്‍റെ മാ​​തൃ​​ക മാ​​ത്ര​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.