ഇ​​തി​​ഹാ​​സ​​മാ​​കാ​​ൻ മെ​​സി​​ക്കു ലോ​​ക​​ക​​പ്പ് വേ​​ണ്ട: ക്രെ​​സ്പോ
Thursday, June 21, 2018 2:46 AM IST
ബു​​വ​​നോ​​സ് ആ​​രി​​സ്: അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഇ​​തി​​ഹാ​​സ​​താ​​ര​​മാ​​കാ​​ൻ ല​​യ​​ണ​​ൽ മെ​​സി​​ക്ക് ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് മു​​ൻ സ്ട്രൈ​​ക്ക​​ർ ഹെ​​ർ​​ന​​ൻ ക്രെ​​സ്പോ. ച​രി​ത്ര​ത്തി​ൽ ലോ​​ക​​ക​​പ്പ് നേ​​ടാ​​തെ ത​​ന്നെ ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​യ ധാ​​രാ​​ളം ക​​ളി​​ക്കാ​​രു​​ണ്ടെ​​ന്നും ക്രെ​​സ്പോ പ​​റ​​ഞ്ഞു.

മെ​​സി അ​​സാ​​മാ​​ന്യ ക​​ളി​​ക്കാ​​ര​​നാ​​ണ്. ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ അദ്ദേഹം അ​​ർ​​ഹ​​നാ​​ണെ​​ന്നും ക്രെ​സ്പോ പ​​റ​​ഞ്ഞു. മെ​​സി ലോ​​ക കി​​രീ​​ടം നേ​​ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​​തി​​ഹാ​​സ​​മാ​​ണ്. എ​​ത്ര ഇ​​തി​​ഹാ​​സ​​ങ്ങ​​ൾ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​കാ​​തെ പോ​​യി. യെ​​ഹാ​​ൻ ക്രൈ​​ഫും മി​​ഷേ​​ൽ പ്ലാ​റ്റീ​​നി​​യും ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​വ​​ർ ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.