സൂ​​പ്പ​​ർ കോ​​സ്റ്റ
സൂ​​പ്പ​​ർ കോ​​സ്റ്റ
Friday, June 22, 2018 1:16 AM IST
ഇ​​റാ​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കോ​​ട്ട​​യി​​ൽ ത​​ട്ടി ഡി​​യേ​​ഗോ കോ​​സ്റ്റ​​യു​​ടെ പേ​​രി​​ൽ കു​​റി​​ക്ക​​പ്പെ​​ട്ട ഒ​​രേ​​യൊ​​രു ഗോ​​ളി​​ന് മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ സ്പെ​​യി​​ൻ ജ​​യി​​ച്ചു ക​​യ​​റി(1-0). പോ​​ർ​​ച്ചു​​ഗ​​ലി​​നെ​​തി​​രെ എ​​ന്ന പോ​​ലെ ഈ ​​മ​​ത്സ​​ര​​ത്തി​​ലും സ​​ന്പൂ​​ർ​​ണ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യി​​ട്ടും ഗോ​​ൾ നേ​​ടു​​ന്ന​​തി​​ലു​​ള്ള ദൗ​​ർ​​ബ​​ല്യം പ്ര​​ക​​ട​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു സ്പെ​​യി​​നിന്‍റെ ക​​ളി.

ഒ​​ന്നി​​ല​​ധി​​കം സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളു​​മാ​​യി​​റ​​ങ്ങി​​യ സ്പാ​​നി​​ഷ് ടീ​​മി​​ൽ ഡി​യേ​ഗോ കോ​​സ്റ്റ ഗോ​​ൾ നേ​​ടി​​യ​​തി​​നെ​​ക്കാ​​ൾ ആ​​രാ​​ധ​​ക​​രെ തൃ​​പ്തി​​പ്പെ​​ടു​​ത്തി​​യ​​ത് ആ​​ന്ദ്രെ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ഫോ​​മി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു വ​​ര​​വാ​​യി​​രു​​ന്നു. പോ​​ർ​​ച്ചു​​ഗ​​ലി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ മ​​ങ്ങി​​പ്പോ​​യ ഇ​​നി​​യെ​​സ്റ്റ ഈ കളിയിൽ ഇ​​റാ​​ൻ പ്ര​​തി​​രോ​​ധ​​ത്തെ പ​​ല​​വ​​ട്ടം കീ​​റി​​മു​​റി​​ച്ച് ത​​ന്‍റെ കാ​​ലം ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നു തെ​​ളി​​യി​​ച്ചു. ഇ​​നി​​യെസ്റ്റ​​യു​​ടെ ത​​ന്ത്ര​​പ​​ര​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ലെ പാ​​സി​​ൽ നി​​ന്നാ​​യി​​രു​​ന്നു കോ​​സ്റ്റ​​യു​​ടെ ഗോ​​ൾ.

ഒ​​ന്നാം പ​​കു​​തി​​യി​​ൽ സ്പെ​​യി​​ൻ ന​​ട​​ത്തി​​യ പ്ര​​ക​​ട​​നം ആ​​കെ വി​​ര​​സ​​ത നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു. അ​​വ​​സ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും ഗോ​​ള​​ടി മ​​റ​​ന്നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ക​​ളി. കാ​​ർ​​വ​​ഹാ​​ൽ, ഡേ​​വി​​ഡ് സി​​ൽ​​വ, ഇ​​സ്ക്കോ കൂ​​ട്ടു​​കെ​​ട്ടി​​ൽ സ്പെ​​യി​​ൻ ര​​ണ്ടാം​​പ​​കു​​തി​​യി​​ൽ ആ​​ഞ്ഞ​​ടി​​ച്ച​​പ്പോ​​ഴും ഇ​​റാ​​ൻ ക​​ലു​​ങ്ങാ​​തെ നി​​ന്നു. എ​​ന്നാ​​ൽ, ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ലാ​​യ​​പ്പോ​​ൾ മേ​​ൽ​​ക്കൈ​​യ്ക്കു ശ്ര​​മി​​ക്കാ​​തെ ഒ​​രു​​ഗോ​​ളെ​​ങ്കി​​ലും തി​​രി​​ച്ച​​ടി​​ച്ച് സ​​മ​​നി​​ല പി​​ടി​​ക്ക​​ണ​​മെ​​ന്ന വാ​​ശി​​യി​​ലാ​​യി​​രു​​ന്നു ഇ​​റാ​​ൻ. ഒ​​രു കോ​​ർ​​ണ​​ർ കി​​ക്കി​​ന്‍റെ ബാ​​ക്കിപ​​ത്ര​​മാ​​യി ഒ​​രു ഗോ​​ൾ പി​​റ​​ന്നെ​​ങ്കി​​ലും വി​​എ​​ആ​​ർ ഇ​​റാ​​നു പാ​​ര​​യാ​​വു​​ക​​യും ചെ​​യ്തു. 62-ാം മി​​നി​​റ്റി​​ൽ ഇ​​റാ​​ൻ സ​​മ​​നി​​ല പി​​ടി​​ച്ചെ​​ന്ന് തോ​​ന്നി​​പ്പി​​ച്ച ഗോ​​ൾ. അ​​മീ​​റി എ​​ടു​​ത്ത ഫ്രീ ​​കി​​ക്ക് വ​​ല​​ചലിപ്പിച്ച​​പ്പോ​​ൾ ഇ​​റാ​​ൻ താ​​ര​​ങ്ങ​​ൾ ആ​​വേ​​ശ​​ക്കൊ​​ടു​​മു​​ടി​​യി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും ഗോ​​ൾ ഓ​​ഫ്സൈ​​ഡാ​​ണെ​​ന്ന് ഉ​​റു​​ഗ്വേ​​ക്കാ​​ര​​ൻ റ​​ഫ​​റി ആൻഡ്രേ കു​​നാ വി​​എ​​ആ​​റി​​ലൂ​​ടെ ക​​ണ്ടെ​​ത്തി.


ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ മൊ​​റോ​​ക്കോ​​യെ തോ​​ൽ​​പ്പി​​ച്ച ഇ​​റാ​​ന് മൂ​​ന്നു പോ​​യി​​ന്‍റു​​ണ്ട്. എ​​ന്നാ​​ലി​​പ്പോ​​ൾ സ്പെ​​യി​​നി​​ന്‍റെ മു​​ന്നി​​ൽ അ​​ടി​​തെ​​റ്റി​​യ​​തോ​​ടെ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​റാ​​ൻ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. നാ​​ലു പോ​​യി​​ന്‍റ് നേ​​ടി​​യ പോ​​ർ​​ച്ചു​​ഗ​​ലി​​നോ​​ടാ​​ണ് ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​റാ​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. മൊ​​റോ​​ക്കോ​​യാ​​ണ് സ്പെ​​യി​​നി​​ന്‍റെ അ​​ടു​​ത്ത എ​​തി​​രാ​​ളി.


പ്ര​​തി​​രോ​​ധ​​ത്തി​​ൽ ഇറാന്‍റെ വ​​ൻ​​മ​​തി​​ൽ

സ്പെ​​യി​​നി​​നെ ഇ​​റാ​​ൻ പൂ​​ട്ടി​​യ​​ത് ആ​​റ് പേ​​രെ പ്ര​​തി​​രോ​​ധ​​ത്തി​​നു​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​ൻ ഇ​​റാ​​ൻ പ​​കു​​തി​​യി​​ലേ​​ക്ക് ക​​ട​​ന്ന​​പ്പോ​​ഴൊ​​ക്കെ ആ​​റ് പേ​​ർ മൈ​​താ​​ന​​ത്ത് നെ​​ടു​​നീ​​ള​​ത്തി​​ൽ പ്ര​​തി​​രോ​​ധ​​മതിൽ കെ​​ട്ടി. അതിൽതട്ടി സ്പാ​​നി​​ഷ് മു​​ന്നേ​​റ്റ​​ങ്ങ​​ൾ നി​​ഷ്പ്ര​​ഭ​​മാ​​യി. സ്പാ​​നി​​ഷ് ആ​​ക്ര​​മ​​ണ​​ത്തെ എ​​ന്തു​​വി​​ല​​കൊ​​ടു​​ത്തും പ്ര​​തി​​രോ​​ധി​​ച്ചുനിന്ന ഇറാൻ പ്ര​​ത്യാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും മി​​ക​​ച്ചു​​നി​​ന്നു.

കളിയിലെ കേമൻ

സ്പെ​​യി​​നി​​ന്‍റെ മ​​ധ്യ​​നി​​ര​​ക്കാ​​ര​​ൻ ഇ​​സ്കോ ആ​​ണ് ക​​ളി​​യി​​ലെ താ​​രം. കള ത്തിൽ മ​​റ്റാ​​രേ​​ക്കാ​​ളും കൂ​​ടു​​ത​​ൽ പ​​ന്ത് കൈ​​യ്യാ​​ളി​​യ ഇ​​സ് കോ 138 ത​​വ​​ണ പ​​ന്തി​​ൽ സ്പ​​ർ​​ശി​​ച്ചു. ഒ​​പ്പം 92% കൃത്യതയു ള്ള പാ​​സു​​ക​​ളും എ​​ട്ട് ക്രോ​​സു​​ക​​ളും ഇസ്കോ ന​​ട​​ത്തി.

ഗോൾ വഴി

ഗോ​​ൾ 1. ഡി​​യേ​​ഗോ കോ​​സ്റ്റ (സ്പെ​​യി​​ൻ) 54ാം മി​​നി​​റ്റ്.
സെ​​ക്ക​​ൻ​​ഡ് പോ​​സ്റ്റി​​ലേ​​ക്ക് ഇ​​നി​​യെ​​സ്റ്റ ന​​ൽ​​കി​​യ പാ​​സ് പി​​ടി​​ച്ചെ​​ടു​​ത്തെ​​ങ്കി​​ലും കോ​​സ്റ്റ​​യ്ക്കു നി​​യ​​ന്ത്രി​​ക്കാ​​നാ​​യി​​ല്ല. ഇ​​റാ​​ൻ പ്ര​​തി​​രോ​​ധ താ​​രം റ​​സാ​​യി​​യെ​​ൻ പ​​ന്ത് ക്ലി​​യ​​ർ ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ കോ​​സ്റ്റ​​യു​​ടെ കാ​​ലി​​ൽ ത​​ട്ടി പ​​ന്ത് വ​​ല​​യി​​ൽ.

ക​​ളി​​യി​​ലെ ക​​ണ​​ക്ക്

സ്പെ​​യി​​ൻ ഇ​​റാ​​ൻ

68% പ​​ന്ത​​ട​​ക്കം 32%
6 കോ​​ർ​​ണ​​ർ 2
17 ഷോ​​ട്ട്സ് 5
3 ഗോ​​ൾ ഷോ​​ട്ട് 0
14 ഫൗ​​ൾ​​സ് 14
0 മ​​ഞ്ഞ​​ക്കാ​​ർ​​ഡ് 2
1 ഓ​​ഫ് സൈ​​ഡ് 2


ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.