കു​​ഞ്ഞി​​ക്കാ​​ലു​​കാ​​ണാ​​ൻ ഡെ​ന്മാ​​ർ​​ക്ക് താ​​ര​​ത്തി​​നു ചാ​​ർ​​ട്ട​​ർ വി​​മാ​​നം!
കു​​ഞ്ഞി​​ക്കാ​​ലു​​കാ​​ണാ​​ൻ ഡെ​ന്മാ​​ർ​​ക്ക് താ​​ര​​ത്തി​​നു ചാ​​ർ​​ട്ട​​ർ വി​​മാ​​നം!
Friday, June 22, 2018 1:16 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​നെ​​ത്തി​​യ താ​​ര​​ത്തി​​ന്‍റെ ഭാ​​ര്യ തീ​​യ​​തി​​ക്കു മു​​ന്പ് കു​​ഞ്ഞി​​നു ജ​ന്മം ​ന​​ല്കി​​യാ​​ൽ എ​​ന്തു ചെ​​യ്യും. ഡെ​ന്മാ​​ർ​​ക്ക് ക​​ളി​​ക്കാ​​ർ ചെ​​യ്ത​​തി​​ങ്ങ​​നെ: ഡി​​ഫ​​ൻ​​ഡ​​ർ യോ​​നാ​​സ് കനൂ​​സ​​ന് കു​​ഞ്ഞി​​ക്കാ​​ലു​​കാ​​ണാ​​ൻ നാ​​ട്ടി​​ൽ പോ​​കാ​​നാ​​യി സ​​ഹ​​താ​​ര​​ങ്ങ​​ൾ സ്വ​​കാ​​ര്യ ജെ​​റ്റ് വി​​മാ​​നം ബു​​ക്ക് ചെ​​യ്ത് ന​​ല്കി. പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും നേ​​ര​​ത്തെ​​യാ​​ണ് കനൂ​​സ​​ന്‍റെ ഭാ​​ര്യ ട്രൈ​​ൻ ഒ​​രു പെ​​ണ്‍​കു​​ഞ്ഞി​​നു ജ​ന്മം ​ന​​ൽ​​കി​​യ​​ത്. എ​​ന്താ​​യാ​​ലും ലോ​​ക​​ക​​പ്പി​​നി​​ടയി​​ൽ ത​​നിക്കു പി​​റ​​ന്ന കു​​ഞ്ഞ് ഭാ​​ഗ്യം കൊ​​ണ്ടു​​വ​​രു​​മെ​​ന്നാ​​ണ് ഈ ​​പ്ര​​തി​​രോ​​ധ​​ഭ​​ട​​ന്‍റെ വി​​ശ്വാ​​സം.


മാ​​നു​​ഷി​​ക വ​​ശം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു തീ​​രു​​മാ​​ന​​മെ​​ന്ന് ഡാ​​നി​​ഷ് ഗോ​​ളി കാ​​സ്പ​​ർ സ്മൈ​​ക്ക​​ൽ പ​​റ​​ഞ്ഞു. ഫു​​ട്ബോ​​ള​​ർ​​മാ​​ർ എ​​ന്ന​​തി​​നൊ​​പ്പം എ​​ല്ലാ​​വ​​രും മ​​നു​​ഷ്യ​​രാ​​ണ്. കു​​ട്ടി ജ​​നി​​ച്ച​​ത​​റി​​ഞ്ഞ് പോ​​കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ലു​​ള്ള ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​കും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.