ഫ്രഞ്ച്ജയം
ഫ്രഞ്ച്ജയം
Friday, June 22, 2018 1:18 AM IST
എ​​കാ​​തെ​​റി​​ൻ​​ബ​​ർ​​ഗ്: ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ടാം ജ​യ​ത്തോ​ടെ ഫ്രാ​ൻ​സ് ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. തു​ട​ക്ക​ത്തി​ൽ പെ​റു​വി​ന്‍റെ മു​ന്നേ​റ്റ​മാ​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്ന് ഫ്രാ​ൻ​സ് ക​ളം​വാ​ണു. പെ​റു​വി​ന്‍റെ പൗ​​ളോ ഗ്വെ​​രേ​​രോ​​യു​​ടെ പാ​​സ് സ്വീ​​ക​​രി​​ച്ച് പ​​ന്തു​​മാ​​യി നീ​​ങ്ങി​​യ എ​​ഡി​​സ​​ണ്‍ ഫ്ളോ​​റ​​സി​​ന്‍റെ മു​​ന്നേ​​റ്റം ബ്ലോ​​ക് ചെ​​യ്യ​​പ്പെ​​ട്ടു.

യോ​​ഷി​​മ​​ർ യോ​​ടു​​ൻ 35 വാ​​ര പു​​റ​​ത്തു​​നി​​ന്നെ​​ടു​​ത്ത ഷോ​​ട്ട് ഒ​​രു ഉ​​പ​​ദ്ര​​വും ഉ​​ണ്ടാ​​ക്കാ​​തെ മു​​ക​​ളി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു പോ​​യി. പി​​ന്നീ​​ട് ഫ്രാ​​ൻ​​സി​​ന്‍റെ മു​​ന്നേ​​റ്റമാ​​യി​​രു​​ന്നു. പെ​​റു​​വി​​യൻ ഗോ​​ൾ മു​​ഖം ഫ്ര​​ഞ്ച് ക​​ളി​​ക്കാ​​ർ തു​ട​ർ​ച്ച​യാ​യി വി​​റ​​പ്പി​​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. ​ഒ​രു ഗോ​ളി​ന്‍റെ ക​ട​വു​മാ​യി ര​ണ്ടാം പ​കു​തി​യി​ലി​റ​ങ്ങി​യ പെ​റു തി​രി​ച്ച​ടി​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഗോൾ വഴി

ഗോ​​ൾ 1: കൈലിയൻ എം​ബാപ്പെ (ഫ്രാ​ൻ​സ്) 34-ാം മി​നി​റ്റ്. പ്ര​​തി​​രോ​​ധ​​ക്കാ​​രെ ക​​ട​​ന്ന് ഒ​ലി​വ​ർ ഗി​​റു പാ​​യി​​ച്ച ഷോ​​ട്ട് പ്ര​​തി​​രോ​​ധ​​താ​​ര​​ത്തെ ത​​ട്ടി ഉ​​യ​​ർ​​ന്നു പൊ​​ങ്ങി. ത​​ട​​യാ​​നാ​​യി ഗോ​​ൾ​​കീ​​പ്പ​​ർ മു​​ന്നോ​​ട്ടു ക​​യ​​റി​​യെ​ങ്കി​ലും പ​​ന്ത് വീ​​ണ​​ത് എം​​ബാ​​പ്പെ​​യു​​ടെ കാ​​ലു​​ക​​ളി​​ൽ. എം​​ബാപ്പെ വ​ല കു​ലു​ക്കി.

ക​​ളി​​യി​​ലെ ക​​ണ​​ക്ക്

ഫ്രാൻസ് പെറു

43% പ​​ന്ത​​ട​​ക്കം 57 %
5 കോ​​ർ​​ണ​​ർ 3
12 ഷോ​​ട്സ് 10
4 ഗോ​​ൾ ഷോട്ട് 2

ശൈ​​ലിയും ടീമിലും മാറ്റംവരുത്തി ഫ്രാ​​ൻ​​സ്

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ 4-3-3 ശൈ​​ലി ആ​​യി​​രു​​ന്നി​​ല്ല ഫ്രാ​​ൻ​​സ് ഇ​​ന്ന​​ലെ പെ​​റു​​വി​​നെ​​തി​​രേ ഉ​​പ​​യോ​​ഗി​​ച്ച​​ത്. പെ​​റു​​വി​​ന്‍റെ പ​​തി​​വു ശൈ​​ലി​​യാ​​യ 4-2-3-1 ആ​​യി​​രു​​ന്നു ദി​​ദി​​യെ ദേ​​ഷാം​​പും സ്വീ​​ക​​രി​​ച്ച​​ത്. അ​​തോ​​ടെ ക​​ള​​ത്തി​​ൽ ഒ​​രേ ഫോ​​ർ​​മേ​​ഷ​​ന്‍റെ ഏ​​റ്റു​​മു​​ട്ട​​ലാ​​യി. ഡെ​ന്മാ​​ർ​​ക്കി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ടീ​​മി​​ൽ ര​​ണ്ട് മാ​​റ്റ​​ങ്ങ​​ൾ പെ​​റു​​ വ​​രു​​ത്തി. സിം​​ഗി​​ൾ​​സ്ട്രൈ​​ക്ക​​റാ​​യി ഫ​​ർ​​ഫാ​​നു പ​​ക​​രം ഗ്വെ​​രേ​​രൊ​​യെ​​യും ഹോ​​ൾ​​ഡിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​റാ​​യി താ​​പി​​യ​​യ്ക്ക് പ​​ക​​രം അ​​ക്വി​​നൊ സാ​​ഞ്ച​​സി​​നെ​​യും പെ​​റു ഇ​​റ​​ക്കി.

ഫ്രാ​​ൻ​​സ് ഒ​​ലി​​വ​​ർ ഗി​​റു​​വി​​നെ സിം​​ഗി​​ൾ സ്ട്രൈ​​ക്ക​​റാ​​ക്കി​​യ​​പ്പോ​​ൾ മ​​തൗ​​ഡി, ഗ്രീ​​സ്മാ​​ൻ, എം​​ബാ​​പ്പെ എ​​ന്നി​​വ​​ർ തൊ​​ട്ടുപി​​ന്നി​​ൽ അ​​ണി​​നി​​ര​​ന്നു. ക​​ഴി​​ഞ്ഞ ക​​ളി​​യി​​ൽ ഗി​​റു​​വും മ​​തൗ​​ഡി​​യും ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നി​​ല്ല. അ​​ന്ന് ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ഡെം​​ബെ​​ലെ, ടോ​​ളി​​സോ എ​​ന്നി​​വ​​ർ സൈ​​ഡ് ബെ​​ഞ്ചി​​ലു​​മാ​​യി. പോ​​ഗ്ബ​​യും കാ​​ന്‍റെ​​യു​​മാ​​യി​​രു​​ന്നു ഫ്രാ​​ൻ​​സി​​ന്‍റെ ആ​​ക്ര​​മ​​ണ- പ്ര​​തി​​രോ​​ധ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള ഹോ​​ൾ​​ഡിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​ർ.


ലോ​ക​ക​പ്പ് പോ​യി​ന്‍റ് നി​ല

(ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി,
ഗോ​​ൾ വ്യ​​ത്യാ​​സം, പോ​​യി​​ന്‍റ് ക്രമത്തിൽ)
ഗ്രൂ​​പ്പ് എ
​​ റ​​ഷ്യ 2 2 0 0 7 6
ഉ​​റു​​ഗ്വെ 2 2 0 0 2 6
ഈ​​ജി​​പ്ത് 2 0 0 2 -3 0
സൗ​​ദി അ​​റേ​​ബ്യ 2 0 0 2 -6 0
ഗ്രൂ​​പ്പ് ബി
​​ സ്പെ​​യി​​ൻ 2 1 1 0 1 4
പോ​​ർ​​ച്ചു​​ഗ​​ൽ 2 1 1 0 1 4
ഇ​​റാ​​ൻ 2 1 0 1 0 3
മൊ​​റോ​​ക്കോ 2 0 0 2 -2 0
ഗ്രൂ​​പ്പ് സി
​​ ഫ്രാ​​ൻ​​സ് 2 2 0 0 2 6
ഡെ​ന്മാ​​ർ​​ക്ക് 2 1 1 0 1 4
ഓ​​സ്ട്രേ​​ലി​​യ 2 0 1 1 -1 1
പെ​​റു 2 0 0 2 -2 0
ഗ്രൂ​​പ്പ് ഡി
​​ ക്രൊ​​യേ​​ഷ്യ 1 1 0 0 2 3
അ​​ർ​​ജ​​ന്‍റീ​​ന 1 0 1 0 0 1
ഐ​​സ്‌​ല​​ൻ​​ഡ് 1 0 1 0 0 1
നൈ​​ജീ​​രി​​യ 1 0 0 1 -2 0
ഗ്രൂ​​പ്പ് ഇ
​​ സെ​​ർ​​ബി​​യ 1 1 0 0 1 3
ബ്ര​​സീ​​ൽ 1 0 1 0 0 1
സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് 1 0 1 0 0 1
കോ​​സ്റ്റാ​​റി​​ക്ക 1 0 0 1 -1 0
ഗ്രൂ​​പ്പ് എ​​ഫ്
സ്വീ​​ഡ​​ൻ 1 1 0 0 1 3
മെ​​ക്സി​​ക്കോ 1 1 0 0 1 3
ദ. ​​കൊ​​റി​​യ 1 0 0 1 -1 0
ജ​​ർ​​മ​​നി 1 0 0 1 -1 0
ഗ്രൂ​​പ്പ് ജി
​​​ബെ​​​ൽ​​​ജി​​​യം 1 1 0 0 3 3
ഇം​​​ഗ്ല​​​ണ്ട് 1 1 0 0 1 3
ടു​​​ണീ​​​ഷ്യ 1 0 0 1 -1 0
പാ​​​ന​​​മ 1 0 0 1 -3 0
ഗ്രൂ​​പ്പ് എച്ച്
​​​സെനഗൽ 1 1 0 0 1 3
ജപ്പാൻ 1 1 0 0 1 3
പോളണ്ട് 1 0 0 1 -1 0
കൊളംബിയ 1 0 0 1 -1 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.