ഇഞ്ചുറി ഇല്ലാതെ കാനറി!
ഇഞ്ചുറി ഇല്ലാതെ  കാനറി!
Saturday, June 23, 2018 12:58 AM IST
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് കോസ്റ്റാറിക്ക യെ 2-0ന് കീഴടക്കി ബ്ര​സീ​ല്‍ ചിറകടിച്ചുയർന്നു. ഇതോടെ ഗ്രൂ​പ്പ് ഇ​യി​ൽ നാല് പോയിന്‍റോടെ ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യും നെ​യ്മ​റു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ബ്ര​സീ​ലിന്‍റെ ഗോ​ളെ​ന്നു​റ​ച്ച പ​ല അ​വ​സ​ര​ങ്ങ​ളും കോ​സ്റ്റാ​റി​ക്ക​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ കെ​യ്‌​ല​ര്‍ ന​വാ​സി​ന്‍റെ ചോ​രാ​ത്ത കൈ​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

79-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍റ്റി റ​ഫ​റി ന​ല്‍കി​​യ താണ്. ബോ​ക്‌​സി​ല്‍ വ​ച്ച് നെ​യ്മ​റെ കോ​സ്റ്റാ​റി​ക്ക​യു​ടെ പ്ര​തി​രോ​ധ​താ​രം ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വി​എ​ആ​റി​നാ​യി കോ​സ്റ്റാ​റി​ക്ക​ന്‍ ക​ളി​ക്കാ​രു​ടെ വാ​ദം റ​ഫ​റി അം​ഗീ​ക​രി​ച്ചു. വി​എ​ആ​റി​ല്‍ നെ​യ്മ​റു​ടെ ശ​രീ​ര​ത്തി​ല്‍ കോ​സ്റ്റാ​റി​ക്ക​യു​ടെ ക​ളി​ക്കാ​ര​ന്‍ സ്പ​ര്‍ശി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ളി തു​ട​ര്‍ന്നു.

ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 26-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സ് ബ്ര​സീ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ന്നു തോ​ന്നി. എ​ന്നാ​ല്‍, ഓ​ഫ് സൈ​ഡ് വി​ളി​യി​ല്‍ ആ ​പ്ര​തീ​ക്ഷ​യും ത​ക​ര്‍ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ വി​ല്യ​നു പ​ക​രം ഡ​ഗ്ല​സ് കോ​സ്റ്റ എ​ത്തി. കോ​സ്റ്റാ​റി​ക്ക​യി​ല്‍നി​ന്ന് ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ള്‍ ഒ​ഴി​ച്ചു​നി​ര്‍ത്തി​യാ​ല്‍ ബ്ര​സീ​ല്‍ ഗോ​ള്‍മു​ഖ​ത്ത് കാ​ര്യ​മാ​യ ഭീ​ഷ​ണി ഉ​യ​ര്‍ന്നി​ല്ല.

ഗോൾ വഴി

ഗോ​ള്‍ 1: ഫി​ലി​പ്പെ കു​ടി​ഞ്ഞോ (ബ്ര​സീ​ല്‍),
90+1-ാം മിനിറ്റ്. പെ​നാ​ല്‍റ്റി ബോ​ക്‌​സി​ന്‍റെ പു​റ​ത്ത് വ​ല​തു​മൂ​ല​യി​ല്‍നി​ന്ന് മാ​ഴ്‌​സ​ലോ​യു​ടെ ഫ്രീ​കി​ക്ക് റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ​യ്ക്ക്. ഫി​ര്‍മി​നോ​യു​ടെ ഹെ​ഡ​ര്‍ നി​യ​ന്ത്രി​ക്കാ​ന്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സി​നാ​യി​ല്ല. എ​ന്നാ​ല്‍ ഓ​ടി​യെ​ത്തി​യ കു​ടി​ഞ്ഞോ​യു​ടെ അ​ടി കൃ​ത്യ​മാ​യി വ​ല​യി​ല്‍.

ഗോ​ള്‍ 2: നെ​യ്മ​ര്‍ (ബ്ര​സീ​ല്‍), 90+7-ാം മിനിറ്റ്. വ​ല​തു വ​ശ​ത്തു​നി​ന്ന് നി​ര​ന്നു​നി​ന്ന പ്ര​തി​രോ​ധ​ക്കാ​ര്‍ക്കു മു​ന്നി​ലൂ​ടെ ഡ​ഗ്ല​സ് കോ​സ്റ്റ ന​ല്കി​യ പാ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ നെ​യ്മ​റു​ടെ ഇ​ടം​കാ​ലി​ല്‍ നി​ന്ന് പ​ന്ത് വ​ല​യി​ല്‍.

ക​​ളി​​യി​​ലെ ക​​ണ​​ക്ക്

ബ്ര​സീ​ല്‍ കോ​സ്റ്റാ​റി​ക്ക

72% പ​ന്ത​ട​ക്കം 28%
0 സേ​വ്‌​സ് 8
22 ഷോ​ട്ട്‌​സ് 3
10 ഷോ​ട്ട് ഓ​ണ്‍ ഗോ​ള്‍ 0
9 കോ​ര്‍ണ​ര്‍ 1
11 ഫൗ​ള്‍സ് 11
2 മ​ഞ്ഞ​ക്കാ​ര്‍ഡ് 1


ലോ​ക​ക​പ്പ് പോ​യി​ന്‍റ് നി​ല

(ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി,
ഗോ​​ൾ വ്യ​​ത്യാ​​സം, പോ​​യി​​ന്‍റ് ക്രമത്തിൽ)
ഗ്രൂ​​പ്പ് എ
​​ റ​​ഷ്യ 2 2 0 0 7 6

ഉ​​റു​​ഗ്വെ 2 2 0 0 2 6
ഈ​​ജി​​പ്ത് 2 0 0 2 -3 0
സൗ​​ദി അ​​റേ​​ബ്യ 2 0 0 2 -6 0
ഗ്രൂ​​പ്പ് ബി
​​ സ്പെ​​യി​​ൻ 2 1 1 0 1 4
പോ​​ർ​​ച്ചു​​ഗ​​ൽ 2 1 1 0 1 4
ഇ​​റാ​​ൻ 2 1 0 1 0 3
മൊ​​റോ​​ക്കോ 2 0 0 2 -2 0
ഗ്രൂ​​പ്പ് സി
​​ ഫ്രാ​​ൻ​​സ് 2 2 0 0 2 6
ഡെ​ന്മാ​​ർ​​ക്ക് 2 1 1 0 1 4
ഓ​​സ്ട്രേ​​ലി​​യ 2 0 1 1 -1 1
പെ​​റു 2 0 0 2 -2 0
ഗ്രൂ​​പ്പ് ഡി
​​ ക്രൊ​​യേ​​ഷ്യ 2 2 0 0 5 6
നൈ​​ജീ​​രി​​യ 2 1 0 1 0 3
ഐ​​സ്‌​ല​​ൻ​​ഡ് 2 0 1 1 -2 1
അ​​ർ​​ജ​​ന്‍റീ​​ന 2 0 1 1 -3 1
ഗ്രൂ​​പ്പ് ഇ
ബ്ര​​സീ​​ൽ 2 1 1 0 2 4
​​ സെ​​ർ​​ബി​​യ 1 1 0 0 1 3
സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് 1 0 1 0 0 1
കോ​​സ്റ്റാ​​റി​​ക്ക 2 0 0 2 -3 0
ഗ്രൂ​​പ്പ് എ​​ഫ്
സ്വീ​​ഡ​​ൻ 1 1 0 0 1 3
മെ​​ക്സി​​ക്കോ 1 1 0 0 1 3
ദ. ​​കൊ​​റി​​യ 1 0 0 1 -1 0
ജ​​ർ​​മ​​നി 1 0 0 1 -1 0
ഗ്രൂ​​പ്പ് ജി
​​​ബെ​​​ൽ​​​ജി​​​യം 1 1 0 0 3 3
ഇം​​​ഗ്ല​​​ണ്ട് 1 1 0 0 1 3
ടു​​​ണീ​​​ഷ്യ 1 0 0 1 -1 0
പാ​​​ന​​​മ 1 0 0 1 -3 0
ഗ്രൂ​​പ്പ് എച്ച്
​​​സെനഗൽ 1 1 0 0 1 3
ജപ്പാൻ 1 1 0 0 1 3
പോളണ്ട് 1 0 0 1 -1 0
കൊളംബിയ 1 0 0 1 -1 0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.