ഇന്നു മുതൽ ഗ്രൂപ്പ് ഫിനിഷിംഗ്
ഇന്നു മുതൽ ഗ്രൂപ്പ് ഫിനിഷിംഗ്
Monday, June 25, 2018 12:51 AM IST
മോ​​സ്കോ: റ​​ഷ്യ 2018 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു തു​​ട​​ങ്ങും. ഗ്രൂ​​പ്പി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രെ​​യും ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രെ​​യും ഈ ​​മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ണ​​യി​​ക്കും. ഇ​​നി മു​​ത​​ൽ ഒ​​രേ സ​​മ​​യ​​ത്ത് ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മാ​​ണ് ന​​ട​​ക്കു​​ക. നോ​ക്കൗ​ട്ടി​ലേ​ക്ക് ആ​രൊ​ക്കെ ക​ട​ക്കു​മെ​ന്ന് ഇ​ന്നു മു​ത​ൽ അ​റി​യാം. ഇ​തി​നോ​ട​കം ചി​ല ടീ​മു​ക​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​​ന്ന് സ​​മാ​​ര അ​​രീ​​ന​​യി​​ൽ ന​​ട​​ക്കു​​ന്ന റ​​ഷ്യ-​​ഉ​​റു​​ഗ്വെ മ​​ത്സ​​ര​​ത്തി​​ന്‍റെ ഫ​​ലം ഗ്രൂ​​പ്പ് എ​​യി​​ലെ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്കാ​​രെ നി​​ർ​​ണ​​യി​​ക്കും. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​വും ജ​​യി​​ച്ച റ​​ഷ്യ​​ക്കും ഉ​​റു​​ഗ്വെ​​യ്ക്കും ആ​​റു പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്. ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ റ​​ഷ്യ​​യാ​​ണു മു​​ന്നി​​ൽ. ഈ ​​മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തി​​നൊ​​പ്പം ത​​ന്നെ വോ​​ൾ​​ഗോ​​ഗ്രാ​​ഡ് അ​​രീ​​ന​​യി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​ത്ത ഈ​​ജി​​പ്തും സൗ​​ദി അ​​റേ​​ബ്യ​​യും ഏ​​റ്റു​​മു​​ട്ടും.

ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ൾ. ഗ്രൂ​​പ്പി​​ലെ ക​​രു​​ത്ത​​രാ​​യ സ്പെ​​യി​​നും പോ​​ർ​​ച്ചു​​ഗ​​ലും പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. മോ​​ർ​​ഡോ​​വി​​യി​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പോ​​ർ​​ച്ച​​ഗ​​ൽ ഇ​​റാ​​നെ നേ​​രി​​ടും. ക​​ലി​​നി​​ൻ​​ഗ്രാ​​ഡി​​ൽ സ്പെ​​യി​​ൻ മൊ​​റോ​​ക്കോ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ഒ​​രു ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യു​​മു​​ള്ള സ്പെ​​യി​​നും പോ​​ർ​​ച്ചു​​ഗ​​ലു​​മാ​​ണ് ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഇ​​റാ​​ൻ ഒ​​രു മ​​ത്സ​​രം ജ​​യി​​ച്ച സ്ഥി​​തി​​ക്ക് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്കും സം​​ഘ​​ത്തി​​നും ജ​​യ​​മോ സ​​മ​​നി​​ല​​യോ നേ​​ടി​​യാ​​ൽ മാ​​ത്ര​​മേ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്താ​​നാ​​കൂ.


സ്പെ​​യി​​നെ​​തി​​രേ​​യു​​ള്ള മൊ​​റോ​​ക്കോ​​യാ​​ണെ​​ങ്കി​​ൽ ഒ​​രു മ​​ത്സ​​രം പോ​​ലും ജ​​യി​​ക്കാ​​ത്ത​​താ​​ണ്. ഒ​​രു അ​​ട്ടി​​മ​​റി ജ​​യ​​വു​​മാ​​യി നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​മെ​​ന്നത് ആ​​ഫ്രി​​ക്ക​​ൻ സം​​ഘ​​ത്തി​​ന്‍റെ മോ​​ഹ​​മാ​​ണ്. ഇ​​റാ​​ൻ-​​പോ​​ർ​​ച്ചു​​ഗ​​ൽ മ​​ത്സ​​ര​​ഫ​​ല​​ത്തെ ആ​​ശ്ര​​യി​​ക്കാ​​തെ നോക്കൗട്ടി ലെ​​ത്താ​​ൻ സ്പെ​​യി​​ന് ജ​​യ​​മോ സ​​മ​​നി​​ല​​യോ വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.