ഹീറോ ഹോണ്ട!
ഹീറോ ഹോണ്ട!
Monday, June 25, 2018 12:51 AM IST
എ​​കാ​​തെ​​റി​​ൻ​​ബ​​ർ​​ഗ്: ഗ്രൂ​​പ്പ് എ​​ച്ചി​​ലെ അ​​ട്ടി​​മ​​റി​​വീ​​ര​ന്മാ​​ർ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​മാ​​ണ് കാ​​ണി​​ക​​ൾ​​ക്കൊ​​രു​​ക്കി​​യ​​ത്. നാ​​ല് ഗോ​​ൾ പി​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​നും സെ​​ന​​ഗ​​ലും 2-2ന് ​​സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ജപ്പാന്‍റെ സമനില ഗോൾ നേടി കെയ്സുകി ഹോണ്ട ഹീറോ ആയി.

മ​​ത്സ​​രം തു​​ട​​ങ്ങി ര​​ണ്ടാം മി​​നി​​റ്റാ​​യ​​പ്പോ​​ൾ സെ​​ന​​ഗ​​ലി​​ന് ഗോ​​ൾ നേ​​ടാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​താ​​ണ്. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ സെ​​ന​​ഗ​​ലും ജ​​പ്പാ​​നും ആ​​ക്ര​​മ​​ണം ന​​ട​​ത്തി. സെ​​ന​​ഗ​​ലി​​ന്‍റെ സാ​​ലി​​ഫ് സേ​​നും ജ​​പ്പാ​​ന്‍റെ യു​​യ ഒ​​സാ​​കോ​​യും ഗോളിനായി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. പ​​ന്തി​​ൽ നി​​യ​​ന്ത്ര​​ണം പി​​ടി​​ച്ച സെ​​ന​​ഗ​​ൽ മു​​ന്നി​​ലെ​​ത്തി.


ഗോൾ വഴി

ഗോ​​ൾ 1. സാ​​ദി​​യോ മാ​​നെ (സെ​​ന​​ഗ​​ൽ), 11-ാം മി​​നി​​റ്റ്. റീബൗണ്ട് പന്ത് ഗോളാക്കി മാ​​നെ​​.

ഗോ​​ൾ 2. ത​​കാ​​ഷി ഇ​​നു (ജ​​പ്പാ​​ൻ), 34-ാം മി​​നി​​റ്റ്. നാ​​ഗ​​റ്റോ​​മോ ലെ​​ഫ്റ്റ് വിം​​ഗി​​ൽ ര​​ണ്ടു പ്ര​​തി​​രോ​​ധ​​ക്കാ​​രെ വെ​​ട്ടി​​ച്ച് പ​​ന്ത് ഇ​​നു​​വി​​നു ന​​ൽ​​കി. ഇ​​നു പ​​ന്ത് കൃ​​ത്യ​​മാ​​യി വ​​ല​​യി​​ലാ​​ക്കി.
ഗോ​​ൾ 3. മൂ​​സ വാ​​ഗ്വെ (സെ​​ന​​ഗ​​ൽ), 71-ാം മി​​നി​​റ്റ്. ആ​​ദ്യം നി​​യാം​​ഗി​​ന്‍റെ ശ്ര​​മം. പ​​ന്ത് നേ​​രെ വാ​​ഗ്വെ​​യി​​ൽ. വാ​​ഗ്വെ​​യു​​ടെ അ​​ടി വ​​ല​​യിൽ.
ഗോ​​ൾ 4. കെ​​യ്സു​​കി ഹോ​​ണ്ട (ജ​​പ്പാ​​ൻ), 78-ാം മി​നി​റ്റ്. ത​​കാ​​ഷി ഇ​​നു​​വി​​ന്‍റ പാ​​സി​​ൽ​​നി​​ന്ന് ഹോ​​ണ്ട വ​​ല കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.