ക്ല​ബ് ക്രൂ ​ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ടോം ​ജോ​സ​ഫ്
Sunday, July 8, 2018 1:12 AM IST
മ​ങ്കൊ​ന്പ്: 11-ാമ​ത് ക്ല​ബ് ക്രൂ ​ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കു​ട്ട​നാ​ട് സ്വ​ദേ​ശി റ​ഫ​റി​യാ​കും. ച​ന്പ​ക്കു​ളം ന​ടു​വി​ലെ​വീ​ട്ടി​ൽ എ​ൻ.​പി. ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ ടോം ​ജോ​സ​ഫാണ് (50) അ​പൂ​ർ​വ​നേ​ട്ട​ത്തി​ന് അ​ർ​ഹ​നാ​യ​ത്. 17 മു​ത​ൽ 22 വ​രെ ഹം​ഗ​റി​യി​ലെ ഷ്വേ​ഡ്ജി​ലാ​ണ് മ​ത്സ​രം. 32 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 125 ക്ല​ബു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.


2017-ൽ ​ചൈ​ന​യി​ൽ ന​ട​ന്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ടോം ​ജോ​സ​ഫ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്നു. മു​ൻ വാ​യു​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം, ​ഡ്രാ​ഗ​ണ്‍ ബോ​ട്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്. ച​ന്പ​ക്കു​ളം കോ​ര​ത്ത​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​വും പൂ​ന​യി​ൽ അ​ധ്യാ​പി​ക​യു​മാ​യ ഐ​വി ജോ​സ​ഫാ​ണ് ഭാ​ര്യ. ഏ​ക മ​ക​ൻ ജു​ഗ​ൽ ജോ​സ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.