താരങ്ങൾ മങ്ങിയപ്പോൾ...
താരങ്ങൾ മങ്ങിയപ്പോൾ...
Sunday, July 8, 2018 1:12 AM IST
ഈ ​ലോ​ക​ക​പ്പി​നെ​ത്തി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ക്കാ​ര്‍ക്കും അ​വ​രു​ടെ പ്ര​തി​ഭ​യ്‌​ക്കൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നേ​ടി​യ ഹാ​ട്രി​ക് മാ​ത്ര​മാ​ണ് ഇ​തി​ലെ ഏ​ക വ്യ​ത്യാ​സം. ല​യ​ണ​ല്‍ മെ​സി​യു​ടെ​യും നെ​യ്മ​റു​ടെ​യും പ്ര​തി​ഭ​യ്‌​ക്കൊ​ത്ത പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ന്നു ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി ഒ​തു​ങ്ങി.

പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ മെ​ക്‌​സി​ക്കോ​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ നെ​യ്മ​ര്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബെ​ല്‍ജി​യ​ത്തി​നെ​തി​രേ​യും മി​ക​വ് ആ​വ​ര്‍ത്തി​ക്കു​മെ​ന്നു ക​രു​തി. എ​ന്നാ​ല്‍ നെ​യ്മ​ർ ത​ന്‍റെ പ്ര​തി​ഭ​യു​ടെ നി​ഴ​ലി​ല്‍ മാ​ത്ര​മൊ​തു​ങ്ങി​യ​തോ​ടെ ബ്ര​സീ​ല്‍ തോ​ല്‍ക്കു​ക​യും ചെ​യ്തു. ഈ ​ലോ​ക​ക​പ്പ് നെ​യ്മ​റി​നു പ​ഴി​ക​ളു​ടെ​യും ക​ളി​യാ​ക്ക​ലു​ക​ളു​ടെ​യു​മാ​യി​രു​ന്നു. ചെ​റി​യ ഫൗ​ളേ​റ്റു വീ​ണാ​ല്‍ ന​ട​ത്തു​ന്ന അ​ഭി​ന​യ​ത്തെ കോ​മാ​ളി​ത്ത​ര​മെ​ന്നു പ​റ​ഞ്ഞ് എ​ല്ലാ​വ​രും ക​ളി​യാ​ക്കി. ബെ​ല്‍ജി​യ​ത്തോ​ടു തോ​റ്റു പു​റ​ത്താ​കു​മ്പോ​ള്‍ ക​ള​ത്തി​ല്‍ മു​ട്ടി​ല്‍നി​ന്ന് പൊ​ട്ടി​ക്ക​ര​യു​ന്ന നെ​യ്മ​റെ​യാ​ണ് കാ​ണാ​നാ​യ​ത്. ഇ​തി​നു​മു​ന്പ് കോ​സ്റ്റാ​റി​ക്ക​യ്ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ എ​ല്ലാം കൊ​ണ്ടും ത​ക​ർ​ത്തും തീ​ർ​ത്തും നി​രാ​ശ​നാ​യാ​ണ് നെ​യ്മ​ർ ക​ര​ഞ്ഞ​ത്. ഒ​രി​ക്ക​ൽ​ക്കൂ​ടി രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്നം പൂ​വ​ണ​യി​ക്കാ​ൻ വ​യ്യാ​ത്ത​തി​ന്‍റെ പ്ര​യാ​സം നെ​യ്മ​റി​നു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.