രോഹിത്തിലൂടെ ഇ​ന്ത്യ​ക്കു പ​ര​ന്പ​ര
രോഹിത്തിലൂടെ ഇ​ന്ത്യ​ക്കു പ​ര​ന്പ​ര
Monday, July 9, 2018 12:39 AM IST
ബ്രി​​സ്റ്റോ​​ൾ: ഇം​ഗ്ല​ണ്ടി​​നെ​​തി​​രേ​​യു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ക്ക്. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴു വി​​ക്ക​​റ്റി​​ന് ജ​​യി​​ച്ചാ​​ണ് ഇ​​ന്ത്യ 2-1ന് ​​പ​​ര​​ന്പ​​ര നേടിയ​​ത്. രോ​​ഹി​​ത് ശ​​ർ​​മ പു​​റ​​ത്താ​​കാ​​തെ 56 പ​​ന്തി​​ൽ​നി​ന്ന് 11 ഫോ​​റും അ​​ഞ്ച് സി​​ക്സും അ​ട​ക്കം 100 റ​​ണ്‍​സ് നേ​ടി ഇ​​ന്ത്യ​​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു. രോ​​ഹി​​തി​​ന്‍റെ മൂ​​ന്നാം അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി -20 സെ​​ഞ്ചു​​റി​​യാ​​ണ്. സ്കോ​ർ: ഇം​ഗ്ല​​ണ്ട് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് 198. ഇ​​ന്ത്യ 18.4 ഓ​​വ​​റി​​ൽ മൂ​​ന്നു വി​​ക്ക​​റ്റി​​ന് 201.


ധോ​​ണി *50

എം.എസ്. ധോ​​ണി അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​യി​​ൽ 50 ക്യാ​​ച്ച് നേ​​ടു​​ന്ന ആ​​ദ്യ വി​​ക്ക​​റ്റ്കീ​​പ്പ​​ർ എ​ന്ന നേ​ട്ട​ത്തി​ൽ. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജേ​​സ​​ണ്‍ റോ​​യി​​യെ പി​​ടി​​കൂ​​ടി​​യാ​​ണ് ധോ​​ണി ക്യാ​​ച്ചു​​ക​​ളു​​ടെ അ​​ർ​​ധ ശ​​ത​​കം തി​​ക​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.