ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്
Thursday, July 12, 2018 2:34 AM IST
നോ​ട്ടിം​ഗാം: ട്വ​ന്‍റി-20 പ​ര​മ്പ​ര​യു​ടെ വി​ജ​യ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ ഏ​ക​ദി​ന പോരാട്ടത്തിലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​ന്നി​​റ​ങ്ങും. വൈകുന്നേരം അഞ്ച് മുതൽ സോണി സിക്സിൽ മത്സരം തത്സമയം.

ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തെ അ​ടു​ത്ത വ​ര്‍ഷ​ത്തെ ലോ​ക​ക​പ്പി​നു​ള്ള റി​ഫേ​ഴ്‌​സ​ലാ​യാ​ണ് കാ​ണു​ന്ന​ത്. യു​കെ​യി​ലാ​ണ് 2019 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്. അ​ടു​ത്ത വ​ര്‍ഷം ഇ​തേ സ​മ​യ​ത്ത് ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു മു​മ്പ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും അ​വ ഉ​ള്‍ക്കൊ​ള്ളാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ക്കും സം​ഘ​ത്തി​നും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.


ഏ​ക​ദി​ന​ത്തി​ല്‍ പു​തി​യ ശ​ക്തി​യാ​യി വ​ള​ര്‍ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​രം ഇ​ന്ത്യ​ക്കു വെ​ല്ലു​വി​ളി​യാ​ണ്. ജോ​സ് ബ​ട്‌​ല​ര്‍, ജേ​സ​ണ്‍ റോ​യ്, അ​ല​ക്‌​സ് ഹെ​യ്‌ല്‍സ്, ജോ​ണി ബെ​യ​ർസ്റ്റോ, ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍ ഇ​വ​ര്‍ക്കൊ​പ്പം ബെ​ന്‍ സ്റ്റോ​ക്‌​സും ചേ​രു​മ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ബാ​റ്റിം​ഗ് നി​ര ശ​ക്ത​മാ​കും.

ഫോ​മി​ലു​ള്ള കെ.​എ​ല്‍. രാ​ഹു​ലി​ന് ടീ​മി​ല്‍ ഇ​ടം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. രാ​ഹു​ല്‍ വ​രു​മ്പോ​ള്‍ കോ​ഹ്‌ലി ​നാ​ലാ​മ​നാ​യി ഇ​റ​ങ്ങേ​ണ്ടി​വ​രും. പു​റം വേ​ദ​ന​യെ​ത്തു​ട​ര്‍ന്ന് ട്വ​ന്‍റി -20യി​ല്‍ ക​ളി​ക്കാ​തി​രു​ന്ന ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ തി​രി​ച്ചു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.