ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ : ‘ടീമിൽ മാറ്റം വരുത്തുക അസാധ്യം’
ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൺ : ‘ടീമിൽ മാറ്റം വരുത്തുക അസാധ്യം’
Saturday, July 21, 2018 1:05 AM IST
ഹൈ​ദ​രാ​ബാ​ദ്: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ൺ ടീ​മി​ൽ ഇ​നി മാ​റ്റ​ങ്ങ​ൾ അ​സാ​ധ്യ​മെ​ന്ന് അ​ധി​കൃ​ത​ർ. ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​നും ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​നു​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം അ​സോസി​യേ​ഷ​നു​ക​ൾ ഹൈ​ക്കോ​ട​തി​യി​ലും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ അ​പ​ര്‍ണ ബാ​ല​നും കെ.​പി. ശ്രു​തി​യും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​യി​രു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള സെ​ല​ക്‌​ഷ​നി​ല്‍ യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും മു​ഖ്യ പ​രി​ശീ​ല​ക​നാ​യ ഗോ​പീച​ന്ദി​ന്‍റെ മ​ക​ൾ ഗാ​യ​ത്രി​യെ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​രാ​തി. കൂ​ടാ​തെ, ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള റി​സ​ര്‍വ് ടീ​മി​ന് രൂ​പം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, സെ​ല​ക്‌​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ സ്ഥി​തി​ക്ക് അ​സാ​ധ്യ​മാ​ണെ​ന്ന് ഒ​ളി​മ്പി​ക്‌​സ് അ​സോ​സി​യേ​ഷ​നും ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണ്‍ അഥോറി​റ്റി​യും അ​റി​യി​ച്ച​ത്.

ജൂ​ണ്‍ 30 ന​കം പേ​രു​ക​ള്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി​യെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്ന് ഹ​ര്‍ജി​ക്കാ​രു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി നി​ര​സി​ച്ചു. ഹ​ര്‍ജി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍ക്കാ​ന്‍ മാ​റ്റി.


ആ​റ് സിം​ഗി​ൾ​സും നാ​ല് ഡ​ബി​ൾ​സു​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന് ക​ളി​ക്കാ​നു​ള്ള​ത്. ലോ​ക​റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള പി. ​വി. സി​ന്ധു, സൈ​ന നെ​ഹ്‌​വാ​ള്‌, ഡ​ബി​ൾ​സ് ടീ​മാ​യ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ക്കി റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​ൽ ഗാ​യ​ത്രി​ക്കും ആ​കാ​ശി ക​ശ്യ​പി​നും ‌ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തു ത​ന്നെ സം​ശ​യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും യൂ​ബ​ർ ക​പ്പി​ലും ഈ ​രീ​തി​യാ​ണ് പി​ന്തു​ട​ർ​ന്ന​ത്. ആ ​രീ​തി​യാ​ണ് ഇ​ത്ത​വ​ണ​യും നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും വി​മ​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ചീ​ഫ് കോ​ച്ച് ഗോ​പീ​ച​ന്ദി​ന്‍റെ മകൾ ഗായ ത്രിയുടെ പ്രാ​യം 15 ആണ്. വ​ള​ർ​ന്നു​വ​രു​ന്ന യു​വ താ​രം എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന​യും അ​വ​ർ​ക്കു ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ സെ​ല​ക്‌​ഷ​നു​വേ​ണ്ടി ന​ട​ത്തി​യ ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ അ​പ​ർ​ണ-​ശ്രു​തി സ​ഖ്യം റി​തു​പ​ർ​ണ പാ​ണ്ഡ-​സാ​റാ സു​നി​ൽ സ​ഖ്യ​ത്തോ​ടു തോ​ൽ​ക്കു​ക​യും ചെ​യ്തു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​പ്പ​തു​കാ​രി​യാ​യ അ​പ​ർ​ണ​യ​ട​ങ്ങു​ന്ന ഒ​രു റി​സ​ർ​വ് ഡ​ബി​ൾ​സ് ടീ​മി​നു പ​ക​രം പ്രാ​യം​കു​റ​ഞ്ഞ ര​ണ്ടു യു​വ​താ​ര​ങ്ങ​ളെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.