ആ​​ദ്യ​​ദി​​നം ഒ​​രു സ്വ​​ർ​​ണം
ആ​​ദ്യ​​ദി​​നം ഒ​​രു സ്വ​​ർ​​ണം
Sunday, July 22, 2018 12:12 AM IST
വ​​ഡോ​​ദ​​ര: പ​​തി​​ന​​ഞ്ചാ​​മ​​ത് ദേ​​ശീ​​യ യൂ​​ത്ത് അ​​ത്‌​ല​​റ്റി​​ക്സി​​ന്‍റെ ആ​​ദ്യ ദി​​നം കേ​​ര​​ള​​ത്തി​​ന് ഒ​​രു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും.

പെ​​ണ്‍​കു​​ട്ടി​​ക​​ളാ​​ണ് കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ ഇ​​ന്ന​​ലെ മെ​​ഡ​​ൽ എ​​ത്തി​​ച്ച​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ ആ​​ർ. ശ്രീ​​ല​​ക്ഷ്മി സ്വ​​ർ​​ണ​​വും ന​​വ​​ന ല​​ക്ഷ്മി വെ​​ള്ളി​​യും സ്വ​​ന്ത​​മാ​​ക്കി. 2.50 മീ​​റ്റ​​ർ ഉ​​യ​​രം ക​​ണ്ടെ​​ത്തി​​യാ​​ണ് ശ്രീ​​ല​​ക്ഷ്മി സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 2.30 മീ​​റ്റ​​റോ​​ടെ ന​​വ​​ന വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ ഗാ​​യ​​ത്രി ശി​​വ​​കു​​മാ​​റി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ വെ​​ങ്ക​​ലം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 17 പോ​​യി​​ന്‍റു​​മാ​​യി ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ കേ​​ര​​ളം മു​​ന്നി​​ലാ​​ണ്, ടീം ​​പോ​​യി​​ന്‍റി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തും.

അ​​ഞ്ച് റി​​ക്കാ​​ർ​​ഡു​​ക​​ൾ

മീ​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം അ​​ഞ്ച് റി​​ക്കാ​​ർ​​ഡു​​ക​​ൾ പി​​റ​​ന്നു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ രാ​​കേ​​ഷ് ഗോ​​ന്ദ് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി. 4.90 മീ​​റ്റ​​റാ​​ണ് രാ​​കേ​​ഷ് ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പി. ​​സിം​​ഗ് ക​​ൻ​​ഹ്യ കു​​റി​​ച്ച 4.75 മീ​​റ്റ​​ർ ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ജാ​​വ​​ലിൻ ത്രോ​​യി​​ലാ​​ണ് മീ​​റ്റി​​ലെ ര​​ണ്ടാം റി​​ക്കാ​​ർ​​ഡ് പി​​റ​​ന്ന​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ രോ​​ഹി​​ത് യാ​​ദ​​വ് 77.41 മീ​​റ്റ​​ർ ജാ​​വ​​ലി​​ൻ പാ​​യി​​ച്ച് മീ​​റ്റ് റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ൽ, 79.29 മീ​​റ്റ​​ർ എ​​ന്ന ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ സു​​രാ​​ജ് കു​​മാ​​ർ (72.77 മീ​​റ്റ​​ർ) വെ​​ള്ളി നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ലാ​​ണ് മ​​റ്റൊ​​രു റി​​ക്കാ​​ർ​​ഡ് ക​​ണ്ട​​ത്. ക​​ർ​​ണാ​​ട​​ക​​യു​​ടെ എ​​സ്.​​ബി. സു​​പ്രി​​യ 1.75 മീ​​റ്റ​​റോ​​ടെ മീ​​റ്റ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. 1.70 ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന മീ​​റ്റ് റി​​ക്കാ​​ർ​​ഡ്. 1.73 മീ​​റ്റ​​റോ​​ടെ ഹ​​രി​​യാ​​ന​​യു​​ടെ റു​​ബി​​ന യാ​​ദ​​വ് വെ​​ള്ളി​​യും 1.69 മീ​​റ്റ​​റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ഗാ​​യ​​ത്രി ശി​​വ​​കു​​മാ​​ർ വെ​​ങ്ക​​ല​​വും നേ​​ടി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും സ്റ്റീ​​പ്പി​​ൾ​​ചേ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ മീ​​റ്റ് റി​​ക്കാ​​ർ​​ഡ് തി​​രു​​ത്ത​​പ്പെ​​ട്ടു.

പോ​​യി​​ന്‍റ് പ​​ട്ടി​​ക

1. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് 43
2. ഹ​​രി​​യാ​​ന 35
3. ഗു​​ജ​​റാ​​ത്ത് 20
4. മ​​ധ്യ​​പ്ര​​ദേ​​ശ് 18
5. കേ​​ര​​ളം 17
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.