ജ​​ർ​​മ​​നി​​യി​​ൽ ഹാ​​മി​​ൽ​​ട്ട​​ണ്‍
ജ​​ർ​​മ​​നി​​യി​​ൽ ഹാ​​മി​​ൽ​​ട്ട​​ണ്‍
Monday, July 23, 2018 12:45 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ഗ്രാ​​ൻ​​പ്രീ എ​​ഫ് വ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​ൽ മെ​​ഴ്സി​​ഡ​​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ ജേ​​താ​​വാ​​യി. 14-ാം സ്ഥാ​​ന​​ത്ത് ഡ്രൈ​​വിം​​ഗ് ആ​​രം​​ഭി​​ച്ച ഹാ​​മി​​ൽ​​ട്ട​​ണ്‍ ആ​​വേ​​ശോ​​ജ്വ​​ല പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, പോ​​ൾ​​പൊ​​സി​​ഷ​​നി​​ൽ മ​​ത്സ​​രം ആ​​രം​​ഭി​​ച്ച ഫെ​​രാ​​രി​​യു​​ടെ സെ​​ബാ​​സ്റ്റ്യ​​ൻ വെ​​റ്റ​​ൽ പ്ര​​തി​​കൂ​​ല​​കാ​​ലാ​​സ്ഥ​​യി​​ൽ ത​​ക​​ർ​​ന്നു പു​​റ​​ത്താ​​യ​​തും ഹാ​​മി​​ൽ​​ട്ട​​ണി​​നു ഗു​​ണ​​മാ​​യി.

മെ​​ഴ്സി​​ഡ​​സി​​ന്‍റെ ബോ​​ട്ട​​സ് ര​​ണ്ടാ​​മ​​തും ഫെ​​രാ​​രി​​യു​​ടെ കി​​മി റൈ​​ക്കോ​​ണ്‍ മൂ​​ന്നാ​​മ​​തും ഫി​​നി​​ഷ് ചെ​​യ്തു. ഇ​​തോ​​ടെ 188 പോ​​യി​​ന്‍റു​​മാ​​യി ഹാ​​മി​​ൽ​​ട്ട​​ണ്‍ ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മു​​ന്നി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം മെ​​ഴ്സി​​ഡ​​സ് 361 കോ​​ടി രൂ​​പ​​യു​​ടെ വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ല​​ത്തി​​ൽ ഹാ​​മി​​ൽ​​ട്ട​​ണു​​മാ​​യി ര​​ണ്ടു​​വ​​ർ​​ഷ ക​​രാ​​ർ ഒ​​പ്പി​​ട്ടി​​രു​​ന്നു. ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ലം കൈ​​പ്പ​​റ്റു​​ന്ന എ​​ട്ടാ​​മ​​ത് കാ​​യി​​ക താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ അതോടെ ഹാ​​മി​​ൽ​​ട്ട​​ണ്‍ എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.