ലാ​ലി​ഗ കിക്കോഫ് നാ​ളെ
ലാ​ലി​ഗ കിക്കോഫ് നാ​ളെ
Monday, July 23, 2018 12:46 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ ടൊ​​​യോ​​​ട്ട യാ​​​രി​​​സ് ലാ​​​ലി​​​ഗ വേ​​​ൾ​​​ഡി​​​ന് നാ​​​ളെ ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. രാ​​​ത്രി ഏ​​​ഴി​​​നാ​​​ണ് കി​​​ക്കോ​​​ഫ്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ലീ​​​ഗ് ടീ​​മാ​​യ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും തീ​​വ്ര​​പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​ശേ​​​ഷം ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​ത​​​ന്നെ എ​​ത്തി​​​യി​​​രു​​​ന്നു. ഇ​​​രു ടീ​​​മു​​​ക​​​ളും ഇ​​​ന്ന​​​ലെ പ​​​ന​​​ന്പി​​​ള്ളി ന​​​ഗ​​​ർ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​ങ്ങി. ഉ​​​ച്ച​​​യോ​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നെ​​​ത്തി​​​യ ബ്ലാ​​​സ്റ്റേ​​​ഴ്സ് ക​​ളി​​ക്കാ​​ർ ​കോ​​​ച്ച് ഡേ​​​വി​​​ഡ് ജ​​​യിം​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം മൈ​​​താ​​​ന​​​ത്ത് ചെ​​​ല​​​വി​​​ട്ടു.

മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി ടീം ​​​രാ​​​വി​​​ലെ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി സ​​​മ​​​യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്നും ടീ​​​മു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു ടീം ​​​അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. മ​​​ഴ മാ​​​റിനി​​​ന്ന​​​തോ​​​ടെ പ​​​രി​​​ശീ​​​ല​​​നം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​നാ​​​യ​​തു ടീ​​​മു​​​ക​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മേ​​​കി​​​യി​​​ട്ടു​​​ണ്ട്.

നാ​​ള​​ത്തെ മ​​ൽ​​സ​​ര​​ത്തി​​നു​​ശേ​​ഷം 27, 28 തീ​​യ​​​തി​​​ക​​​ളി​​​ലും കൊ​​​ച്ചി​​​യി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കും. 27നു​​​ ജി​​​റോ​​​ണ എ​​​ഫ്സി​​​യും മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും ത​​​മ്മി​​​ലും 28നു ​​​കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ജി​​​റോ​​​ണ​​​യും ത​​​മ്മി​​​ലു​​മാ​​ണു മ​​​ത്സ​​​രം. കൂ​​​ടു​​​ത​​​ൽ പോ​​യി​​​ന്‍റ് നേ​​​ടു​​​ന്ന ടീം ​​​ജേ​​​താ​​​ക്ക​​​ളാ​​​വും. മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് വി​​ല്പ​​ന ഓ​​​ണ്‍​ലൈ​​​നി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്നു മു​​​ത​​​ൽ നേ​​​രി​​​ട്ടും ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും. ദി ​​​കു​​​ക്ക​​​റി റ​​സ്റ്റ​​​റ​​​ന്‍റ്-​​​പാ​​​ടി​​​വ​​​ട്ടം, ചാ​​​യ്കോ​​​ഫി-​​​ക​​​ലൂ​​​ർ, ബ​​​ർ​​​ഗ​​​ർ ജം​​​ഗ്ഷ​​​ൻ-​​​പ​​​ന​​​ന്പി​​​ള്ളി​​ന​​​ഗ​​​ർ, ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു​​​മാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മൈ ​​​ജി​​​യു​​​ടെ പാ​​​ലാ​​​രി​​​വ​​​ട്ടം, ഇ​​​ട​​​പ്പ​​​ള്ളി, ആ​​​ലു​​​വ, പെ​​​ന്‍റാ മേ​​​ന​​​ക, ഹൈലൈ​​​റ്റ് മാ​​​ൾ കോ​​​ഴി​​​ക്കോ​​​ട്, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, മ​​​ല​​​പ്പു​​​റം ഷോ​​​പ്പു​​​ക​​​ളി​​​ലും, നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട​​​യു​​​ടെ നെ​​​ട്ടൂ​​​ർ, ക​​​ള​​​മേ​​​ശേ​​​രി, ഇ​​​യാ​​​ൻ​​​ചാ​​​ക്ക​​​ൽ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), തൃ​​​ശൂ​​​ർ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ടി​​​ക്ക​​​റ്റു​​​ക​​​ൾ നേ​​​രി​​​ട്ട് ല​​​ഭ്യ​​​മാ​​​ണ്. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന് മു​​​ത​​​ൽ രാ​​​ത്രി 11 വ​​​രെ​​​യാ​​ണു ടി​​​ക്ക​​​റ്റ് വി​​ല്പന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.