തോ​​ൽ​​വി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം കോ​​ഹ്‌​ലി​​ക്ക്: ഹു​​സൈ​​ൻ
തോ​​ൽ​​വി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം കോ​​ഹ്‌​ലി​​ക്ക്: ഹു​​സൈ​​ൻ
Monday, August 6, 2018 12:22 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കാ​​ണെ​​ന്ന് മു​​ൻ ഇം​ഗ്ലീ​ഷ് നാ​​യ​​ക​​ൻ നാ​​സ​​ർ ഹു​​സൈ​​ൻ.

ഇം​ഗ്ല​​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 87 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ഒ​​രു ഘ​​ട്ട​​ത്തി​​ൽ. ആ ​​സ​​മ​​യം ആ​​ർ. അ​​ശ്വി​​നെ പ​​ന്തേ​​ൽ​​പ്പി​​ക്കാ​​ൻ കോ​​ഹ്‌​ലി ​കൂ​​ട്ടാ​​ക്കി​​യി​​ല്ല. ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം അ​​ശ്വി​​നെ ബൗ​​ളിം​​ഗി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ ത​​യാ​​റാ​​യി​​ല്ല. ആ ​​സ​​മ​​യ​​ത്താ​​ണ് ഇ​​ന്ത്യ​​യു​​ടെ കൈ​​യി​​ൽ​​നി​​ന്ന് മ​​ത്സ​​രം വ​​ഴു​​തി​​യ​​ത്- നാ​​സ​​ർ ഹു​​സൈ​​ൻ പ​​റ​​ഞ്ഞു. ആ ​​സ​​മ​​യം ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന സാം ​​ക​​രാ​​ൻ 63 റ​​ണ്‍​സ് നേ​​ടി. ക​​ര​​ന്‍റെ ആ ​​ഇ​​ന്നിം​​ഗ്സാ​​ണ് ഇ​​ന്ത്യ​​യു​​ടെ 31 റ​​ണ്‍​സ് തോ​​ൽ​​വി​​ക്ക് കാ​​ര​​ണ​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.