ഒ​​ല്ലി പോ​​പ് ടീ​​മി​​ൽ, മ​​ലാ​​നെ ഒ​​ഴി​​വാ​​ക്കി
ഒ​​ല്ലി പോ​​പ് ടീ​​മി​​ൽ, മ​​ലാ​​നെ ഒ​​ഴി​​വാ​​ക്കി
Monday, August 6, 2018 12:22 AM IST
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​ള്ള ടീ​​മി​​നെ ഇം​​ഗ്ല​ണ്ട് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. വ്യാ​​ഴാ​​ഴ്ച ലോ​​ഡ്സി​​ലാ​​ണ് ഇ​​ന്ത്യ - ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം ടെ​​സ്റ്റ്. ആ​​ദ്യ ടെ​​സ്റ്റി​​ൽ ഇ​​റ​​ങ്ങി​​യ ടീ​​മി​​ൽ ര​​ണ്ട് ശ്ര​​ദ്ധേ​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് ആ​​തി​​ഥേ​​യ​​ർ ലോ​​ഡ്സി​​ൽ ഇ​​റ​​ങ്ങു​​ക. പു​​തു​​മു​​ഖ ബാ​​റ്റ്സ്മാ​​ൻ ഒ​​ല്ലി പോ​​പി​​നെ ടീ​​മി​​ൽ എ​​ടു​​ത്ത​​പ്പോ​​ൾ ഡേ​​വി​​ഡ് മ​​ലാ​​നെ ഒ​​ഴി​​വാ​​ക്കി. ആ​​ദ്യ ടെ​​സ്റ്റി​​ൽ മ​​ലാ​​ൻ ര​​ണ്ട് ത​​വ​​ണ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​ച്ച് സ്ലി​​പ്പി​​ൽ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ശ​​ക്ത​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.


ഹോ​​ട്ട​​ലി​​ൽ മ​​ദ്യ​​പി​​ച്ച് അ​​ടി​​പി​​ടി​​യു​​ണ്ടാ​​ക്കി​​യ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കേ​​ണ്ട​​തി​​നാ​​ൽ ബെ​​ൻ സ്റ്റോ​​ക്സി​​നെ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല. സ്റ്റോ​​ക്സി​​നു പ​​ക​​രം ക്രി​​സ് വോ​​ക്സ് ടീ​​മി​​ലെ​​ത്തി.

മ​​ലാ​​ൻ ആ​​ദ്യ ടെ​​സ്റ്റി​​ൽ എ​​ട്ട്, 20 റ​​ണ്‍​സ് വീ​​ത​​മേ എ​​ടു​​ത്തു​​ള്ളൂ. സീ​​സ​​ണി​​ൽ ഫോം ​​ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ക്കു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​നു പ​​ക​​ര​​മാ​​ണ് ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പോ​​പ്പി​​ന്‍റെ വ​​ര​​വ്. ഈ ​​സീ​​സ​​ണ്‍ കൗ​​ണ്ടി ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഡി​​വി​​ഷ​​ൻ വ​​ണ്ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ ര​​ണ്ടാ​​മ​​ത്തെ ബാ​​റ്റ്സ്മാ​​നാ​​ണ് ഒ​​ല്ലി പോ​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.