വി​ദാ​ല്‍ ഇനി ബാ​ഴ്‌​സ​യുടെ താരം
വി​ദാ​ല്‍ ഇനി ബാ​ഴ്‌​സ​യുടെ താരം
Monday, August 6, 2018 8:41 PM IST
ബാ​ഴ്‌​സ​ലോ​ണ: ചി​ലി​യ​ന്‍ മ​ധ്യ​നി​ര​താ​രം ആ​ര്‍തു​റോ വി​ദാ​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ചേ​ര്‍ന്നു. മൂ​ന്നു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് വി​ദാ​ല്‍ ബാ​ഴ്‌​സ​യു​മാ​യി ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. വാ​യ്പ​യ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ക​ളി​ച്ച പൗളി​ഞ്ഞോ​യ്ക്കു പ​ക​ര​മാ​ണ് വി​ദാ​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. പൗ​ളി​ഞ്ഞോ ഗു​വാ​ങ്ഹു എ​വ​ര്‍ഗ്ര​നേ​ഡ​യ്‌​ക്കൊ​പ്പം ചേ​ര്‍ന്നി​രു​ന്നു.

2.3 കോ​ടി ഡോ​ള​റി​നാ​ണ് ചി​ലി​യ​ന്‍ താ​ര​ത്തെ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ല്‍ നി​ന്നു സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു സീ​സ​ണി​ലും ബ​യേ​ണ്‍ താ​ര​മാ​യി​രു​ന്ന വി​ദാ​ല്‍ 2011 മു​ത​ല്‍ 2015വ​രെ യു​വ​ന്‍റ​സി​നൊ​പ്പ​മാ​യി​രു​ന്നു. ബ​യേ​ണി​നൊ​പ്പം ആ​റും യു​വ​ന്‍റ​സി​നൊ​പ്പം ഏ​ഴു കി​രീ​ട​ങ്ങ​ളും ചി​ലി​യ​ന്‍ മ​ധ്യ​നി​ര​താ​രം നേ​ടി​യി​ട്ടു​ണ്ട്. സ​ത്യം​പ​റ​ഞ്ഞാ​ല്‍ ത​നി​ക്കു വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ബാ​ഴ്‌​സ​യു​ടെ പ്ര​സി​ദ്ധ​മാ​യ ജ​ഴ്‌​സി ധ​രി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വി​ദാ​ല്‍ പ​റ​ഞ്ഞു. ഇ​വി​ടെ ല​ഭ്യ​മാ​യി​ട്ടു​ള്ള എ​ല്ലാ ട്രോ​ഫി​ക​ളും നേ​ടാ​നാ​ണ് ബാ​ഴ്‌​സ​യി​ല്‍ ചേ​ര്‍ന്നി​രി​ക്കു​ന്ന​തെ​ന്നും മെ​സി, സു​വ​രാ​സ്, സെ​ര്‍ജി​യോ ബു​സ്‌​ക്വെ​റ്റ്‌​സ് എ​ന്നി​വ​ര്‍ക്കൊ​പ്പം ക​ളി​ക്കാ​നാ​കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.