ബ്ര​സീ​ല്‍ ര​ക്ഷ​പ്പെ​ട്ടു; നെതർലൻഡ്സ് ക്വാർട്ടറിൽ
ബ്ര​സീ​ല്‍ ര​ക്ഷ​പ്പെ​ട്ടു; നെതർലൻഡ്സ് ക്വാർട്ടറിൽ
Thursday, August 9, 2018 12:13 AM IST
പാ​രീ​സ്: ഇ​ഞ്ചു​റി ടൈ​മി​ന്‍റെ രണ്ടാം മിനിറ്റിൽ അ​രി​യ​ഡി​ന ബോ​ര്‍ഗ​സി​ന്‍റെ ഗോ​ളി​ല്‍ ബ്ര​സീ​ല്‍ സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ണ്ട​ര്‍ 20 വ​നി​ത ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ട് തോ​ല്‍വി ഉ​റ്റു​നോ​ക്കു​ക​യാ​യി​രു​ന്ന ബ്ര​സീ​ല്‍ ക​ളി തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ ഉ​ള്ള​പ്പോ​ള്‍ നേ​ടി​യ ഗോ​ളി​ല്‍ 1-1ന് ​സ​മ​നി​ല പി​ടി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ യു​വ സിം​ഹി​ക​ള്‍ മി​ക​ച്ച തു​ട​ക്ക​മി​ട്ടു. 11-ാം മി​നി​റ്റി​ല്‍ ജോ​ര്‍ജി​യ സ്റ്റാ​ന്‍വേ പെ​ന​ല്‍റ്റി​യി​ലൂ​ടെ ഇം​ഗ്ല​ണ്ടി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഫൈ​ന​ല്‍ വി​സി​ലി​നു മി​നി​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ ബ്ര​സീ​ല്‍ ബോ​ര്‍ഗ​സി​ലൂ​ടെ അ​ര്‍ഹി​ച്ച സ​മ​നി​ല നേ​ടി.

ഗ്രൂ​പ്പ് ബി​യി​ല്‍ ഇം​ഗ്ല​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്തും മെ​ക്‌​സി​ക്കോ ര​ണ്ടാം സ്ഥാ​ന​ത്തുമാണ്. ഗ്രൂപ്പിലെ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ​യ്ക്കു തോ​ല്‍വി. 2-1ന് ​ഉ​ത്ത​ര കൊ​റി​യ​യാ​ണ് മെ​ക്‌​സി​ക്കോ​യെ കീ​ഴ​ട​ക്കി​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഉ​ത്ത​ര​കൊ​റി​യ​യു​ടെ ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ ജ​യ​മാ​ണ്. 12-ാം മി​നി​റ്റി​ല്‍ ലി​സ്ബ​ത് ജാ​ക്വ​ലി​ന്‍ ഒ​വാ​ലെ​യി​ലൂ​ടെ മെ​ക്‌​സി​ക്കോ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ കൊ​റി​യ കും ​ഒ​കെ ചോ​വി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. മു​ഴു​വ​ന്‍ സ​മ​യം അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു മി​നി​റ്റു​ള്ള​പ്പോ​ള്‍ ക്യോം​ഗ് യോം​ഗ് കിം ​ഉ​ത്ത​ര കൊ​റി​യ​യ്ക്കു വി​ജ​യം ന​ല്‍കി.


ഗ്രൂ​പ്പ് എ​യി​ല്‍ ര​ണ്ടാം ജ​യ​ത്തോ​ടെ നെ​ത​ര്‍ല​ന്‍ഡ്‌​സ് ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു. നെ​ത​ര്‍ല​ന്‍ഡ്‌​സ് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ഘാ​ന​യെ തോ​ല്‍പ്പി​ച്ചു. ഫെ​ന്ന കാ​ല്‍മ ഇ​ര​ട്ട ഗോ​ള്‍ (28, 32) നേ​ടി​യ​പ്പോ​ള്‍ അ​നി​യെ​ക് നൗ​വെ​ന്‍ (22-ാം മി​നി​റ്റ്), വി​ക്ടോ​റി പെ​ലോ​വ (80-ാം മി​നി​റ്റ്) ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.