ഐ​പി​എ​ല്‍ വ​ള​രു​ന്നു
ഐ​പി​എ​ല്‍ വ​ള​രു​ന്നു
Thursday, August 9, 2018 12:13 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ് സാ​മ്പ​ത്തി​ക​മാ​യും കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ള​രു​ന്നു. 11 വ​ര്‍ഷ​മാ​യ ലീ​ഗ് ഓ​രോ വ​ര്‍ഷ​വും കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ല​ഭി​ക്കു​ന്ന പ​ര​സ്യ​ത്തി​ലും വ​ള​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​ഗോ​ള ത​ല​ത്തി​ല്‍ ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തു​ന്ന ഡ​ഫ് ആ​ന്‍ഡ് ഫെ​ല്പ്‌​സ് ഏ​ജ​ന്‍സി ത​യാ​റാ​ക്കി​യ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​ലാ​ണ് ഐ​പി​എ​ലി​ന്‍റെ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ഓ​രോ വ​ര്‍ഷ​വും വ​ലി​യ വ​ള​ര്‍ച്ച​യാ​ണ് ലീ​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

11-ാം സീ​സ​ണി​ല്‍ ഐ​പി​എ​ലി​ന്‍റെ മൂ​ല്യം 19 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 43,300 കോ​ടി രൂ​പ​യി​ലെ​ത്തി. 2017ല്‍ 36,422 ​കോ​ടി രൂ​പ​യും 2016ല്‍ 28,587 ​കോ​ടി രൂ​പ​യും മൂ​ല്യം ആ​യി​രുന്നി​ട​ത്തു​നി​ന്നാ​ണ് ഇ​ത്ത​വ​ണ മൂ​ല്യം വ​ള​രെ ഉ​യ​ര്‍ന്ന​ത്. ഈ ​സീ​സ​ണി​ല്‍ സ്റ്റാ​ര്‍ ഇ​ന്ത്യ ഗ്രൂ​പ്പാ​ണ് ഐ​പി​എ​ലി​ന്‍റെ സം​പ്രേ​ക്ഷ​ണാ​വ​കാ​ശം നേ​ടി​യ​ത്. അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്ക് 16,347.5 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​വ​ര്‍ സം​പ്രേ​ക്ഷ​ണാ​വ​കാ​ശം നേ​ടി​യ​ത്.

സ്റ്റാ​ര്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ക​രാ​റാ​ണ് ഐ​പി​എ​ലി​നെ മൂ​ല്യ​ത്തി​ല്‍ ലോ​ക​ത്തെ മ​റ്റ് സ്‌​പോ​ര്‍സ് ലീ​ഗു​ക​ള്‍ക്കൊ​പ്പ​മെ​ത്തി​ച്ച​തെ​ന്ന് ഡ​ഫ് ആ​ന്‍ഡ് ഫെ​ല്പ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും വാ​ല്യു​വേ​ഷ​ന്‍ സ​ര്‍വീ​സ​സി​ല്‍ ഏ​ഷ്യ പ​സ​ഫി​ക് ലീ​ഡ​റു​മാ​യ വ​രു​ണ്‍ ഗു​പ്ത പ​റ​ഞ്ഞു.


മും​ബൈ​യും കോ​ല്‍ക്ക​ത്ത​യും \100 മി​ല്യ​ണ്‍ ഡോ​ള​ര്‍ ക്ല​ബ്ബി​ല്‍

ഐ​പി​എ​ലി​ല്‍ ആ​രാ​ധ​ക​രേ​റെ​യു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ​യും കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ​യും മൂ​ല്യം 100 മി​ല്യ​ണ്‍ ഡോ​ള​ര്‍ ക​ട​ന്നു. മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ബ്രാ​ന്‍ഡ് മൂ​ല്യം 11.3 കോ​ടി ഡോ​ള​റും കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റേ​ത് 10.4 കോ​ടി ഡോ​ള​റു​മാ​യി ഉ​യ​ര്‍ന്നു.
ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ​യും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ്ലൂ​രി​ന്‍റെ മൂല്യം 9.8 കോ​ടി ഡോ​ള​റാ​ണ്. സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് (7 കോ​ടി ഡോ​ള​ര്‍), ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ൾസ് (5.2 കോ​ടി ഡോ​ള​ര്‍), കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് (5.2 കോ​ടി ഡോ​ള​ര്‍), രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് (4.3 കോ​ടി ഡോ​ള​ര്‍) തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് ബ്രാ​ന്‍ഡ് മൂ​ല്യ​ത്തി​ല്‍ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.