റൊ​ണാ​ള്‍ഡോ, മെ​സി, സ​ല ഷോ​ര്‍ട്ട് ലി​സ്റ്റി​ല്‍
Friday, August 10, 2018 12:48 AM IST
സൂ​റി​ച്ച്: ചാ​മ്പ്യ​ന്‍സ് ലീ​ഗ് അ​വാ​ര്‍ഡി​ലേ​ക്ക് എ​പ്പോ​ഴും വ​രാ​റു​ള്ള ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ, ല​യ​ണ​ല്‍ മെ​സി എ​ന്നി​വ​ര്‍ക്കൊ​പ്പം ലി​വ​ര്‍പൂ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ മു​ഹ​മ്മ​ദ് സ​ലയും യു​വേ​ഫ​യു​ടെ മി​ക​ച്ച സ്‌​ട്രൈ​ക്ക​ര്‍മാ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍.

ക​ഴി​ഞ്ഞ വ​ര്‍ഷം റൊ​ണാ​ള്‍ഡോ​യാ​ണ് അ​വാ​ര്‍ഡ് നേ​ടി​യ​ത്. 2017-18 ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ 15 ഗോ​ളു​മാ​യി മു​ന്‍ റ​യ​ല്‍ താ​ര​മാ​യി​രു​ന്നു ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ല​യു​ടെ ഗോ​ള​ടി മി​ക​വി​ല്‍ ഫൈ​ന​ല്‍ വ​രെ ലി​വ​ര്‍പൂ​ളെ​ത്തി​യി​രു​ന്നു. 10 ഗോ​ളും നാ​ല് അ​സി​സ്റ്റും ഈ ​ഈ​ജി​പ്ഷ്യ​ന്‍ താ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. ബാ​ഴ്‌​സ​ലോ​ണ​യു​ടെ മെ​സി ആ​റു ഗോ​ള്‍ നേ​ടി​യി​രു​ന്നു.


മി​ക​ച്ച പ്ര​തി​രോ​ധ​ക്കാ​ര്‍ക്കു​ള്ള പോ​രാ​ട്ട​ത്തി​ല്‍ റ​യ​ലി​ന്‍റെ മാ​ഴ്‌​സ​ലോ, സെ​ര്‍ജി​യോ റാ​മോ​സ്, റ​ഫേ​ല്‍ വ​റേ​ന്‍ എ​ന്നി​വ​രും മ​ധ്യ​നി​ര​യി​ല്‍ റ​യ​ലിന്‍റെ ടോ​ണി ക്രൂ​സ്, ലൂ​ക്ക മോ​ഡ്രി​ച്ച് എ​ന്നി​വ​രും മ​ധ്യ​നി​ര​യി​ല്‍ കെ​വി​ന്‍ ഡി ​ബ്രു​യി​നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.