മഴ കളിച്ചു, ആദ്യദിനം ഉപേക്ഷിച്ചു
മഴ കളിച്ചു, ആദ്യദിനം ഉപേക്ഷിച്ചു
Friday, August 10, 2018 12:48 AM IST
ല​ണ്ട​ന്‍: ലോ​ഡ്‌​സി​ല്‍ മ​ഴ ക​ളി​ക്കു​ന്നു. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലെ ആ​ദ്യ ദി​നം ക​ന​ത്ത മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​കാ​തെ​യാ​ണ് ആ​ദ്യ ദി​നം ഉ​പേ​ക്ഷി​ച്ച​ത്. ടോ​സ് ഇ​ടാ​ന്‍ പോ​ലും ഇ​റ​ങ്ങാ​നാ​യി​ല്ല.

ആ​ദ്യ ടെ​സ്റ്റ് തോ​റ്റ ഇ​ന്ത്യ ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ല്‍ തി​രി​ച്ചു​വ​രാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലോ​ഡ്‌​സ് ടെ​സ്റ്റി​നെ ക​ണ്ട​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ക്കു തി​രി​ച്ച​ടി​യാ​യി​ക്കൊ​ണ്ട് ആ​ദ്യ ദി​നം പൂ​ര്‍ണ​മാ​യും ന​ഷ്ട​മാ​യി. ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ള്‍ ക​ള​ത്തി​ലെ വെ​ള്ളം വറ്റി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍ന്ന​തോ​ടെ ഈ ​പ​രി​പാ​ടി വി​ജ​യി​ച്ചി​ല്ല.


ഉ​ച്ച​ഭ​ക്ഷ​ണം നേ​ര​ത്തെ തീ​ര്‍ത്ത് ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ ഓ​ഫീ​ഷ്യ​ല്‍സ് നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും മ​ഴ​യി​ല്‍ കു​റ​വു ക​ണ്ടി​ല്ല. മ​ഴ വൈ​കു​ന്നേ​രം വ​രെ തു​ട​ര്‍ന്നു. സാ​ധാ​ര​ണ​യു​ള്ള ചാ​യ​യ്ക്കു പി​രി​യാ​റു​ള്ള സ​മ​യ​ത്തി​നു 45 മി​നി​റ്റി​നു​ശേ​ഷം അ​മ്പ​യ​ര്‍മാ​ര്‍ ക​ള​ത്തി​ല്‍ ര​ണ്ടു ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ളി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ന​ഷ്ട​പ്പെ​ട്ട ആ​ദ്യ ദി​ന​ത്തി​നു പ​ക​ര​മാ​യി അ​ടു​ത്ത നാ​ലു ദി​വ​സ​വും 96 ഓ​വ​ര്‍ വീ​ത​മാ​യി ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.