ജ​ര്‍മ​നി ക്വാ​ര്‍ട്ട​റി​ല്‍, ഫ്രാ​ന്‍സി​നു സ​മ​നി​ല
ജ​ര്‍മ​നി ക്വാ​ര്‍ട്ട​റി​ല്‍, ഫ്രാ​ന്‍സി​നു സ​മ​നി​ല
Friday, August 10, 2018 12:48 AM IST
പാ​രീ​സ്: അ​ണ്ട​ര്‍ 20 വ​നി​ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ ജ​ര്‍മ​നി ക്വാ​ര്‍ട്ട​റി​ല്‍. ആ​തി​ഥേ​യ​രാ​യ ഫ്രാ​ന്‍സി​നെ ന്യൂ​സി​ല​ന്‍ഡ് ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ചു.

ഗ്രൂ​പ്പ് ഡി​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ചൈ​ന​യെ മ​ട​ക്ക​മി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ജ​ര്‍മ​നി ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി നൈ​ജീ​രി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ചൈ​ന​യ്‌​ക്കെ​തി​രേ ആ​ദ്യ പ​കു​തി​യി​ൽ തന്നെ ജ​ര്‍മ​നി ര​ണ്ടു ഗോ​ള​ടി​ച്ച് ജ​യം ഉ​റ​പ്പി​ച്ചു. ജ്യൂ​ലി​യ ഗ്വി​ന്‍ (31-ാം മി​നി​റ്റ്), ലോ​റ ഫ്രൈ​ഗാ​ന്‍ഗ് (40-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഗോ​ള്‍നേ​ടി​യ​ത്.

സ്‌​റ്റെ​ഫാ​നി സാ​ന്‍ഡേ​ഴ്‌​സി​ന്‍റെ പാ​സി​ല്‍നി​ന്നാ​ണ് ആ​ദ്യ ഗോ​ള്‍ പി​റ​ന്ന​ത്. ബോ​ക്‌​സി​ന്‍റെ വ​ല​തു​മൂ​ല​യി​ല്‍നി​ന്ന് ഗ്വി​ന്‍ പാ​യി​ച്ച ശ​ക്ത​മാ​യ ഷോ​ട്ട് വ​ല​യു​ടെ ഇ​ട​തു മൂ​ല​യി​ല്‍ ത​റ​ച്ചു. ജ​ര്‍മ​നി​യു​ടെ കോ​ര്‍ണ​ര്‍ ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ ചൈ​നീ​സ് താ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ര​ണ്ടാം ഗോ​ളി​നി​ട​യാ​ക്കി​യ​ത്. സോ​ഫി​യ ക്ലീ​ന്‍ഫെ​റ​ന്‍ ഉ​യ​ര്‍ത്തി വി​ട്ട പ​ന്ത് ബോ​ക്‌​സി​നു​ള്ളി​ല്‍നി​ന്ന ഫ്രൈ​ഗാ​ന്‍ഗ് ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി.

ജ​യ​ത്തോ​ടെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ക്കാ​മെ​ന്ന മോ​ഹ​വു​മാ​യി ഇ​റ​ങ്ങി​യ ഫ്രാ​ന്‍സി​നെ ന്യൂ​സി​ല​ന്‍ഡ് ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ ത​ള​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.