സ്‌​പെ​യി​ന്‍ ക്വാ​ര്‍ട്ട​റി​ല്‍, യു​എ​സ്എ​യ്ക്കു ജ​യം
സ്‌​പെ​യി​ന്‍ ക്വാ​ര്‍ട്ട​റി​ല്‍, യു​എ​സ്എ​യ്ക്കു ജ​യം
Saturday, August 11, 2018 12:49 AM IST
പാ​രീ​സ്: അ​ണ്ട​ര്‍ 20 വ​നി​ത ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ സ്‌​പെ​യി​ന്‍ ക്വാ​ര്‍ട്ട​റി​ല്‍. യു​എ​സ്എ​യും നൈ​ജീ​രി​യയും ജ​യി​ച്ചു.

ഗ്രൂ​പ്പ് സി​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കാ​ര്‍മെ​ന്‍ മെ​നാ​യോ​യു​ടെ ഏ​ക ഗോ​ളി​ല്‍ സ്‌​പെ​യി​ന്‍ 1-0ന് ​ജ​പ്പാ​നെ തോ​ല്പി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു​ഭാ​ഗ​ത്തും അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ജ​പ്പാ​ന്‍റെ യു​ന്‍ എ​ന്‍ഡോ ര​ണ്ടു ത​വ​ണ സ്പാ​നി​ഷ് ഗോ​ള്‍കീ​പ്പ​ര്‍ കാ​റ്റ​ലി​ന കോ​ളി​നെ പ​രീ​ക്ഷി​ച്ചു. മാ​മി മു​രോ​ക​യു​ടെ ശ്ര​മം ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തു​പോ​യി. 16-ാം മി​നി​റ്റി​ല്‍ ജ​പ്പാ​ന്‍റെ വ​ല കു​ലു​ങ്ങി. ഒ​രു കോ​ര്‍ണ​റി​ന്‍റെ തു​ട​ര്‍ച്ച​യാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ ജ​പ്പാ​നീ​സ് പ്ര​തി​രോ​ധം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഗോ​ളി​നി​ട​യാ​ക്കി​യ​ത്. മെ​നാ​യോ ആ​ദ്യ ഹെ​ഡ് ചെ​യ്ത പ​ന്ത് പോ​സ്റ്റി​ല്‍ത​ട്ടി തി​രി​ച്ചു​വ​ന്നു. റീ​ബൗ​ണ്ട് ല​ഭി​ച്ച പ​ന്ത് മെ​നാ​യോ ത​ട്ടി വ​ല​യി​ലാ​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ ജ​പ്പാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച ക​ളി പു​റ​ത്തു​വ​ന്നു. എ​ന്നാ​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​യി​ല്ല.

ഹാ​ട്രി​ക് ഡെ​മെ​ലൊ

ഗ്രൂ​പ്പ് സി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി​ക്കു​ശേ​ഷം ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വെ​യ്‌​ക്കെ​തി​രേ 6-0ന്‍റെ ​വ​ന്‍ ജ​യ​ത്തോ​ടെ യു​എ​സ്എ തി​രി​ച്ചു​വ​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​നോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് യു​എ​സ്എ തോ​റ്റി​രു​ന്നു. സാ​വ​ന്ന ഡെ​മെ​ലൊ​യു​ടെ ഹാ​ട്രി​ക്കും(39, 44, 78), സോ​ഫി​യ സ്മി​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​ളു​മാ​ണ് (15, 63) അ​മേ​രി​ക്ക​യ്ക്ക് വ​ന്‍ ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു ഗോ​ള്‍ ആ​ഷ് ലി ​സാ​ഞ്ച​സ് (46) നേ​ടി​യ​താ​ണ്.


വ്യ​ക്തി​ഗ​ത മി​ക​വ് വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു 15-ാം മി​നി​റ്റി​ല്‍ സോ​ഫി​യ സ്മി​ത് നേ​ടി​യ ആ​ദ്യ ഗോ​ള്‍. ക​ള​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നു​ള്ള മു​ന്നേ​റ്റ​മാ​ണ് ഗോ​ളാ​യ​ത്. വി​വ​യ​ന വി​ല്ലാ​കോ​ര്‍ട്ട​യി​ല്‍നി​ന്ന് പാ​സ് സ്വീ​ക​രി​ച്ച സോ​ഫി​യ ര​ണ്ടു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് ബോ​ക്‌​സി​നു​ള്ളി​ല്‍വ​ച്ച് ഇ​ടം​കാ​ല്‍ കൊ​ണ്ട് പാ​യി​ച്ച ഷോ​ട്ട് വ​ല​യി​ലാ​യി. 39-ാം മി​നി​റ്റി​ല്‍ അ​മേ​രി​ക്ക ലീ​ഡ് ഉ​യ​ര്‍ത്തി. സോ​ഫി​യ പാ​യി​ച്ച ഷോ​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ ഇ​സ്‌​ബെ​ല്‍ ഒ​റി​ട്‌​സ് ത​ട്ടി പ​ന്ത് വീ​ണ​ത് സാ​വ​ന്ന​യു​ടെ മു​ന്നി​ല്‍. പി​ഴ​വൊ​ന്നും വ​രു​ത്താ​തെ താ​രം പ​ന്ത് വ​ല​യി​ലാ​ക്കി. അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം സാ​വ​ന്ന ര​ണ്ടാം ഗോ​ള്‍ നേ​ടി. എ​റി​ന്‍ ഗി​ല്‍റോ​യി​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ മൂ​ന്നാം ഗോ​ള്‍.

ര​ണ്ടാം പ​കു​തി​യി​ലും ആ​ദ്യ പ​കു​തി​യു​ടെ തു​ര്‍ച്ച​​യി​ല്‍ത​ന്നെ അ​മേ​രി​ക്ക ക​ളി​ച്ചു. തു​ട​ങ്ങി ഒ​രു മി​നി​റ്റി​ല്‍ അ​മേ​രി​ക്ക ആ​ഷ്‌​ലി സാ​ഞ്ച​സി​ലൂ​ടെ നാ​ലാം ഗോ​ള്‍ നേ​ടി. സോ​ഫി​യ സ്മി​ത്തി​ന്‍റെ നീ​ക്ക​മാ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 63-ാം മി​നി​റ്റി​ല്‍ സോ​ഫി​യ ര​ണ്ടാം ഗോ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. 78-ാം മി​നി​റ്റി​ല്‍ സാ​വ​ന്ന ഹാ​ട്രി​ക് തി​ക​ച്ചു. ജ​യ​ത്തോ​ടെ യു​എ​സ്എ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ഗ്രൂ​പ്പ് ഡി​യി​ല്‍ നൈ​ജീ​രി​യ 1-0ന് ​ഹെ​യ്തി​യെ തോ​ല്‍പ്പി​ച്ചു. 36-ാം മി​നി​റ്റി​ല്‍ റ​ഷീ​ദാ​ത് അ​ജി​ബാ​ദെ​യു​ടെ പെ​ന​ല്‍റ്റി​യി​ലാ​ണ് നൈ​ജീ​രി​യ ജ​യം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.