വാ​ര്‍ഡി​യു​ടെ ക​രാ​ര്‍ ലെ​സ്റ്റ​ര്‍ സി​റ്റി നീ​ട്ടി
വാ​ര്‍ഡി​യു​ടെ ക​രാ​ര്‍ ലെ​സ്റ്റ​ര്‍ സി​റ്റി നീ​ട്ടി
Saturday, August 11, 2018 12:49 AM IST
ല​ണ്ട​ന്‍: ലെ​സ്റ്റ​ര്‍ സി​റ്റി ഇം​ഗ്ല​ണ്ട് സ്‌​ട്രൈ​ക്ക​ര്‍ ജെ​യ്മി വാ​ര്‍ഡി​യെ വി​ല്‍ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. താ​ര​വു​മാ​യി പു​തി​യ നാ​ലു വ​ര്‍ഷ​ത്തെ ക​രാ​ര്‍ കൂ​ടി ലെ​സ്റ്റ​ര്‍ ഉ​റ​പ്പി​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ​താ​രം ഹാ​രി മാ​ഗ്വെ​യ​റെ​യും മു​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​ര്‍ വി​ട്ടു​കൊ​ടു​ക്കാ​തെ നി​ല​നി​ര്‍ത്തി. മാ​ഗ്വെ​യ​റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ലെ​സ്റ്റ​ര്‍ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി അ​വ​സാ​ന ദി​വ​സം ക്രൊ​യേ​ഷ്യ​യു​ടെ ഫി​ലി​പ് ബെ​ന്‍കോ​വി​ച്ചി​നെ​യും തു​ര്‍ക്കി​യു​ടെ കാ​ഗ് ല​ര്‍ സോ​യു​ന്‍സു​വി​നെ​യു​മെ​ത്തി​ച്ചു. ആ​റു സീ​സ​ണാ​യി ലെ​സ്റ്റ​റി​നൊ​പ്പം ക​ളി​ക്കു​ന്ന വാ​ര്‍ഡി 88 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 2015-16 സീ​സ​ണി​ല്‍ ലെ​സ്റ്റ​റെ ചാ​മ്പ്യ​ന്മാ​രാ​ക്കാ​ന്‍ വാ​ര്‍ഡി വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.