ന​ദാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍
ന​ദാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍
Sunday, August 12, 2018 1:06 AM IST
ടൊ​റ​ന്‍റോ: ക​നേ​ഡി​യന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റ​ഫേ​ല്‍ ന​ദാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍. ആ​വേ​ശ​ക​ര​മാ​യ മൂ​ന്നു സെ​റ്റ്് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ മ​രി​ന്‍ സി​ലി​ച്ചി​നെ 2-6, 6-4, 6-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​ന്നാം ന​മ്പ​ര്‍ താ​രം ഫൈ​ന​ലി​ലെ​ത്തി​യ​ത്. സെ​മി​യി​ല്‍ റ​ഷ്യ​യു​ടെ ക​രെ​ന്‍ ഖ​ചാ​നോ​വി​നെ നേ​രി​ടും. റോ​ബി​ന്‍ ഹാ​സി​നെ 6-3, 6-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് റ​ഷ്യ​ന്‍ താ​രം സെ​മി​യി​ലെ​ത്തി​യ​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് സെ​മി ഫൈ​ന​ലി​ലെ​ത്തി. മൂ​ന്നു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 3-6, 7-6(13-11), 6-4നാ​ണ് ലോ​ക മൂ​ന്നാം റാ​ങ്കു​കാ​ര​നെ ഗ്രീ​ക് കൗ​മാ​ര​താ​രം അ​ട്ടി​മ​റി​ച്ച​ത്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഗ്രീ​ക്ക് താ​ര​ത്തി​നു മു​ന്നി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ആ​ദ്യ പ​ത്തി​ലു​ള്ള മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് സ്വ​രേ​വ്. ര​ണ്ടാം റൗ​ണ്ടി​ല്‍ ഡൊ​മി​നി​ക് തീ​മി​നെ​യും മൂ​ന്നാം റൗ​ണ്ടി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ​യും സി​റ്റ്‌​സി​പാ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.